[an error occurred while processing this directive]
clear
മലയാളം -> ക്രിസ്മസ് -> ക്രിസ്മസ് ആഘോഷങ്ങള്‍

മഞ്ഞണിഞ്ഞ രാവുകള്‍, സ്നേഹം, മധുരം- ക്രിസ്മസ്

മഞ്ഞണിഞ്ഞ രാവുകളിലെ സ്നേഹത്തിന്റെ മാധുര്യമാണ് ക്രിസ്മസ്. രക്ഷയുടെ സുവിശേഷം സ്നേഹത്തിന്റെയും സുവിശേഷമാകുന്നു. ലോകനാഥനായ യേശു സര്‍വÿ ലോകരുടെയും രക്ഷയ്ക്കായി ഭൂമിയിലവതരിച്ച സുദിനത്തിന്റെ ഓര്‍മ്മകളുണര്‍ത്തിയാണ് ഡിസംബര്‍ മാസം പിറക്കുന്നതു തന്നെ. പിന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളാണ്.

പ്രത്യാശയുടെ പ്രകാശം പൊഴിക്കുന്ന നക്ഷത്രവിളക്കുകള്‍.സ്നേഹവചനങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകള്‍. ആഘോഷത്തിന്റെ മാധുര്യം വഴിയുന്ന കേക്കുകള്‍. രക്ഷാകരമായ ജനനത്തിന്റെ വെളിച്ചം വിതറുന്ന ക്രിസ്മസ് മരങ്ങള്‍. താഴ്മയുടെ പ്രതീകമായ തിരുപ്പിറവി ദൃശ്യവത്കരിക്കുന്ന പുല്‍ക്കൂട്.ആഹ്ളാദത്തിന്റെ വെടിക്കോപ്പുകള്‍...ക്രിസ്മസിന്റെ ആഘോഷമുഖങ്ങള്‍ക്ക് വൈവിധ്യം. ഇവയൊന്നുമില്ലാതെ ക്രിസ്മസ് പൂര്‍ണമാകുന്നില്ല.

നക്ഷത്ര വിളക്കുകള്‍

ഡിസംബര്‍ പിറക്കുമ്പോഴേ നക്ഷത്ര വിളക്കുകള്‍ പ്രകാശിച്ചു തുടങ്ങും. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് രക്ഷകന്റെ തിരുപ്പിറവിയെ വിളംബരം ചെയ്ത് ഉദിച്ചുയര്‍ന്ന ദിവ്യനക്ഷത്രത്തിന്റെ ഓര്‍മകളാണ് ക്രിസ്മസ് നക്ഷത്രത്തിന്റെ രൂപത്തില്‍ പ്രകാശം പൊഴിക്കുന്നത്. തൂമഞ്ഞ് പെയ്യുന്ന രാത്രികളില്‍ വര്‍ണനക്ഷത്രങ്ങള്‍ കണ്ണു തുറക്കുന്നതോടെ ക്രിസ്മസ് കുളിരിലേയ്ക്ക് ഓര്‍മകള്‍ വഴി മാറുന്നു.

ആശംസാകാര്‍ഡുകള്‍

ആശംസാകാര്‍ഡുകള്‍ അയയ്ക്കലാണ് ആഘോഷത്തിന്റെ പ്രധാന ചടങ്ങ്. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, മാതാപിതാക്കള്‍ , മക്കള്‍, സഹോദരങ്ങള്‍...സ്നേഹത്തിന്റെ കെട്ടുപാടുകള്‍ക്ക് ക്രിസ്മസ് കാര്‍ഡുകളിലൂടെ ഉറപ്പ്. യേശു ഭൂജാതനായ നാളുകളുടെ നിനവുകളും.

ആശംസാകാര്‍ഡുകളുടെ പ്രവാഹകാലമാണ് ക്രിസ്മസ്കാലം. ഒപ്പം പുതുവത്സരത്തിന്റെ ആശംസകളും. കാലത്തിന്റെ കുത്തൊഴുക്കില്‍ കാര്‍ഡുകള്‍ക്ക് രൂപമാറ്റം സംഭവിച്ചുവെങ്കിലും കാര്‍ഡുകള്‍ ഇല്ലാതെ ക്രിസ്മസ് പൂര്‍ണമാകുന്നില്ല. പുല്‍ക്കുടിലിന്റെ പശ്ചാത്തലത്തില്‍ ഉണ്ണിയേശു ,അമ്മ മറിയവും പിതാവ് ജോസഫും ആട്ടിടയന്മാരും , മാലാഖമാരും മൂന്ന് വിദ്വാന്മാരുമൊക്കെയാണ് ആദ്യകാല കാര്‍ഡുകളിലെ കഥാപാത്രങ്ങളെങ്കില്‍ ഇന്ന് കാര്‍ഡുകള്‍ക്ക് പല മുഖങ്ങള്‍.പല നിറങ്ങള്‍.

കാലത്തിനൊപ്പം മാറിയ കാര്‍ഡുകള്‍ യുവതലമുറയുടെ ആവേശം അത്രയും ഏറ്റുവാങ്ങിയിരിക്കുന്നു.പഴയ പോലെ കാര്‍ഡ് നിറയെ ചിത്രങ്ങളും ആശംസകളുമില്ല.മിക്കവാറും ഒഴിഞ്ഞ കാര്‍ഡില്‍ മൂലയിലൊരു കൊച്ചു ചിത്രം. രണ്ടോ മൂന്നോ വാക്കുകളിലൊതുങ്ങുന്ന ആശംസ. അത്രമാത്രം. എങ്കിലും ഒഴിവാക്കാനാവാത്ത ബന്ധം ക്രിസ്മസും ആശംസാകാര്‍ഡുകളുമായുണ്ട്...

ഒരു കാലത്ത് വിലപിടിപ്പുള്ള കാര്‍ഡുകള്‍ വിപണിയിലെ ആകര്‍ഷണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ പ്രവണത കുറഞ്ഞു വരുന്നു. കെട്ടിലും മട്ടിലും പുതുമ, വിലക്കുറവ്- ഭൂരിപക്ഷത്തിന്റെയും കാര്‍ഡ് താത്പര്യം ഇങ്ങനെ പോകുന്നു. കൈ കൊണ്ടു നിര്‍മിച്ച കാര്‍ഡുകളില്‍ കൈ കൊണ്ട് നിര്‍മ്മിച്ച ആശംസകള്‍ക്ക് പ്രിയമേറുകയും ചെയ്യുന്നു...

1  2  next

തിരുപ്പിറവി      മഞ്ഞണിഞ്ഞ രാവുകള്‍      തിരുരാത്രി      സാന്താക്ലോസ്      
ക്രിസ്മസ് മരങ്ങള്‍      കരോള്‍      ക്വിസ്      ചിത്രങ്ങള്‍      പാചകം
Mail this to a friend Post your feedback Print this page
Recommended Links