[an error occurred while processing this directive]
clear
മലയാളം -> ക്രിസ്മസ് -> ക്രിസ്മസ് അപ്പൂപ്പന്‍

Santaclaus വരവായി പ്രിയപ്പെട്ട സാന്താ...

കൂന്തന്‍ തൊപ്പി, വെള്ളത്താടി, കുടവയര്‍, ചുവന്ന അങ്കി, ചുവന്ന പാദരക്ഷകള്‍, കൈ നിറയെ ബലൂണുകളും സമ്മാനങ്ങളുമായി ക്രിസ്മസ് രാത്രികളില്‍ വടിയും കുത്തിപ്പിടിച്ചെത്തുന്ന തടിച്ചു കുറുകിയ രൂപം...ഇത് ക്രിസ്മസ് അപ്പൂപ്പനെന്ന, ക്രിസ്മസ് ഫാദറെന്നും വിളിക്കാവുന്ന സാന്താക്ലോസ്.

മഞ്ഞു വീണ രാത്രികളില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് കുട്ടികളുടെ ക്രിസ്മസ് സ്വപ്നങ്ങളിലെ മുഖ്യ കഥാപാത്രം. കരോള്‍ സംഘങ്ങള്‍ക്കൊപ്പം ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കാന്‍ മുമ്പില്‍ സാന്താ ഉണ്ടാവും. തിരുജനനത്തിന്റെ സന്തോഷം കൈമാറാന്‍.മഞ്ഞിനു സമാനമായ പഞ്ഞിത്താടിയും കൂനിക്കൂടിയുള്ള ആ നടപ്പും ചിരപരിചിതം...

ക്രിസ്മസിന്റെ ആഹ്ളാദം പങ്കിയാന്‍ സാന്താ എത്തുകയായി. ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി. ആഹ്ളാദത്തിന്റെ പ്രതീകമാണ് ഈ അപ്പൂപ്പന്‍.

ക്രിസ്മസ് കാലങ്ങലില്‍ മിക്ക കച്ചവട സ്ഥാപനങ്ങളിലും സാന്തായുടെ സാനിദ്ധ്യമുണ്ട്. വീടുകളിലും ഈ പഞ്ഞിത്താടിക്കാരന്‍ സ്ഥാനം പിടിക്കും. ആശംസാ കാര്‍ഡുകളിലെ മുഖ്യകഥാപാത്രം ഇദ്ദേഹം തന്നെ . ക്രിസ്മസ് ട്രീക്കരുകിലോ ഷോകേസുകളിലോ ഒരു കൊച്ചു സാന്താക്ലോസിനും ഇടം നല്‍കുന്നത് ആഷോഷത്തിന്റെ ഒഴിച്ചു കൂട്ടാനാവാത്ത വശം.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് സാന്താ.ക്രിസ്മസ് കാലങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവുമായി സാന്താ വേഷക്കാര്‍ എത്തുക സാധാരണം.

ക്രിസ്മസിന്റെ സജീവതയാണ് ക്രിസ്മസ് അപ്പൂപ്പന്‍. ഡിംബറിന്റെ കുളിരില്‍ കരോള്‍ സംഘങ്ങളുടെ ഗാനശകലങ്ങള്‍ ദൂരെ നിന്നു കേള്‍ക്കുമ്പോള്‍ വാതില്‍ തുറന്നു നാം കാത്തിരിക്കുന്നത് ക്രിസ്മസ് അപ്പൂപ്പനെ സ്വീകരിക്കാനാണ്.

കൂമ്പന്‍ തൊപ്പിയുടെ പിന്നില്‍ ചലിക്കുന്ന ബലൂണുകളും അതിനൊപ്പം താളം തുള്ളുന്ന കുടവയറും ...ഒടുവില്‍ കരോള്‍ സംഘം നടന്നു നീങ്ങുമ്പോള്‍ അപ്പൂപ്പന്‍ കൈ പിടിച്ചു കുലുക്കി പറയുന്ന ഹാപ്പി ക്രിസ്മസും...

തണുത്ത രാത്രിയില്‍ ഉണ്ണിയേശുവിന്റെ മുഖത്തിനൊപ്പം സാന്തായുടെ മുഖവും നാം ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്നു. സ്നേഹം തുടിക്കുന്ന പ്രപഞ്ചത്തിനു വേണ്ടി നിശബ്ദം പ്രാര്‍ത്ഥിച്ച് കാലത്തിന്റെ പ്രയാണത്തിനൊപ്പം സാന്താക്ലോസും ചുവടുകള്‍ വയ്ക്കുകയാണ്. അടുത്ത ക്രിസ്മസിനും നേരില്‍ കാണാനാകുമെന്ന പ്രതീക്ഷ നമ്മില്‍ അവശേഷിപ്പിച്ച്...

തിരുപ്പിറവി      മഞ്ഞണിഞ്ഞ രാവുകള്‍      തിരുരാത്രി      സാന്താക്ലോസ്      
ക്രിസ്മസ് മരങ്ങള്‍      കരോള്‍      ക്വിസ്      ചിത്രങ്ങള്‍      പാചകം
Mail this to a friend Post your feedback Print this page
Recommended Links