[an error occurred while processing this directive]
clear
മലയാളം-> കല, സംസ്കാരം -> പൂര്‍ണവാര്‍ത്ത

ബുക്കര്‍ പ്രൈസിന് പങ്കജ്മിശ്രയും അഖില്‍ ശര്‍മയും

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്ക് പ്രൈസിന് പരിഗണിക്കുന്ന കൃതികളില്‍ രണ്ട് ഇന്ത്യന്‍ എഴുത്തുകാരുടെ പുസ്തകങ്ങളും. പങ്കജ് മിശ്രയുടെ 'ദി റൊമാന്റിക്സും' അഖില്‍ ശര്‍മയുടെ 'ആന്‍ ഒബീഡിയന്റ് ഫാദറു'മാണ് ബുക്കര്‍ പ്രൈസിന് പരിഗണിക്കുന്ന കൃതികളില്‍ പെടുന്നത്.

Pankaj Mishra
പങ്കജ്മിശ്ര
മുമ്പ് ബുക്കര്‍ പ്രൈസ് നേടിയ മൂന്ന് എഴുത്തുകാരുടെ കൃതികളും പരിഗണിക്കുന്നുണ്ട്. മിഖായേല്‍ ഒണ്ടാട്ജെയുടെ 'അനില്‍സ് ഗോസ്റ്', എ.എസ്. ബ്യാട്ടിന്റെ 'ദി ബയോഗ്രഫേര്‍സ് ടേല്‍', കാസുഒ ഇഷിഗുറൊയുടെ 'വെന്‍ വി ആര്‍ ഒര്‍ഫന്‍സ്' എന്നീ കൃതികളാണ് സമ്മാനത്തിനായി പരിഗണിക്കുന്നത്. 21,000 പൗണ്ടാണ് സമ്മാനത്തുക.

രണ്ടു തവണ ഒ ഹെന്‍റി അവാര്‍ഡ് നേടിയ പങ്കജ് മിശ്രയുടെ 'ദി റൊമാന്റിക്സ്' ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ നോവലാണ്. ഇന്ത്യന്‍ അമേരിക്കനായ അഖില്‍ ശര്‍മയുടെ 'ആന്‍ ഒബീഡിയന്റ് ഫാദറി'ല്‍ രാജീവ്ഗാന്ധിയുടെ കൊലപാതകവും ദില്ലിയിലെ കലാപങ്ങളും പരാമര്‍ശവിഷയമായി വരുന്നു.

സല്‍മാന്‍ റുഷ്ദിയും അരുന്ധതി റോയിയുമാണ് ഇതിനു മുമ്പ് ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യക്കാരായ എഴുത്തുകാര്‍. ജെ.എം. കൂയറ്റ്സിയുടെ 'ഡിസ്ഗ്രേസ്' എന്ന കൃതിക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍ പ്രൈസ്.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India