വള്ളത്തോള്‍ പുരസ്കാരം പി.ഭാസ്കരന് സമ്മാനിച്ചു
ഒക്ടോബര്‍ 16, 2000
 |
| വള്ളത്തോള്‍ പുരസ്കാരം പി.ഭാസ്കരന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സമ്മാനിക്കുന്നു. |
തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ പി.ഭാസ്കരന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ സമ്മാനിച്ചു. ഒക്ടോബര്‍ 16 തിങ്കളാഴ്ച കാര്‍ത്തിക തിരുനാള്‍ തിയേറ്ററിലാണ് വള്ളത്തോള്‍ സാഹിത്യ സമിതിയുടെ പുരസ്കാരദാന ചടങ്ങ് നടന്നത്.
1,11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
കവിതാ, ഗാന ശാഖകളെ ജനങ്ങളിലേക്കെത്തിച്ച കവിയാണ് പി. ഭാസ്കരനെന്ന് രാജഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ രണ്ടുവരികളെങ്കിലും അറിയാത്ത മലയാളികള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു.
|