[an error occurred while processing this directive]
clear
മലയാളം-> കല, സംസ്കാരം -> പൂര്‍ണവാര്‍ത്ത

കൊച്ചിയില്‍ സ്ഥിരം നാടകവേദി
ഡിസംബര്‍ 21, 2000

കൊച്ചി: കൊച്ചി ആസ്ഥാനമായി സ്ഥിരം നാടകവേദി (പെര്‍മനന്റ് തിയേറ്റര്‍ )രൂപമെടുക്കുന്നു. വൈക്കം തിരുനാള്‍ നാടകക്കളരിയാണ് നാടകവേദി സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുന്നത്. സ്ഥിരമായി ഒരു നാടകസംഘം തന്നെ വിവിധ നാടകങ്ങള്‍ അവതരിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥിരം നാടകവേദി യാണിതെന്ന് നാടകക്കളരി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഡിസംബര്‍ 23ന് വൈകീട്ട് അഞ്ചിന് സി.അച്യുതമേനോന്‍ ഹാളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥിരം നാടകവേദിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എം.വി.ദേവന്‍ അധ്യക്ഷത വഹിക്കും. നാടകക്കളരിയുടെയും വൈക്കം തിരുനാള്‍ തിയേറ്ററിന്റെയും ചരിത്രം ഉള്‍കൊള്ളുന്ന പുസ്തകം പ്രൊഫ.കെ.എസ്.നാരായണപിള്ള ഡോ.സെബാസ്റ്യന്‍ പോള്‍ എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്യും.

1967ല്‍ എം.ഗോവിന്ദന്‍, സി.എന്‍.ശ്രീകണ്ഠന്‍നായര്‍, ജി.അരവിന്ദന്‍, ജി.ശങ്കരപ്പിള്ള, എം.വി.ദേവന്‍, പ്രൊഫ.എം.തോമസ് മാത്യു, കെ.എസ്.നാരായണപിള്ള, ഡോ.കെ.അയ്യപ്പപണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച നാടകക്കളരി പ്രസ്ഥാനത്തിന്റെ അവതരണവേദിയായാണ് വൈക്കം തിരുനാള്‍ തിയേറ്റര്‍ ആരംഭിച്ചത്.

നാടകവേദിയില്‍ അവതരിപ്പിക്കുന്ന ആദ്യനാടകം വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച് ജോണ്‍ ടി. വേക്കന്‍ സംവിധാനം ചെയ്ത 'കഥാബീജ'മാണ്. ഉദ്ഘാടനദിനത്തില്‍ വൈകിട്ട് ആറരയ്ക്ക് എറണാകുളം പബ്ലിക്ക് ലൈബ്രറിക്ക് സമീപമുള്ള കെഎസ്ഇബി ഹാളിലാണ് നാടകം അരങ്ങേറുന്നത്. തുടര്‍ന്ന് എല്ലാ ശനിയാഴ്ചകളിലും നാടകാവതരണമുണ്ടാകും.

തികച്ചും വ്യത്യസ്തമായ നാടകങ്ങളാണ് സ്ഥിരം നാടകവേദിയില്‍ ആഴ്ചതോറും അരങ്ങേറുകയെന്ന് വൈക്കം തിരുനാള്‍ നാടകക്കളരിയുടെ സ്ഥാപകാംഗമായ പ്രൊഫ.എം.തോമസ് മാത്യു പറഞ്ഞു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളില്‍ കുട്ടികളുടെ നാടകവേദിയും ഇവിടെ നാടകങ്ങള്‍ അവതരിപ്പിക്കും.

നാടകകലയില്‍ പരിശീലനത്തിന് താത്പര്യമുള്ളവര്‍ക്കായി വൈക്കത്തെ നാടകക്കളരിയില്‍ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. റഫറന്‍സ് ലൈബ്രറി, ബുക്ക് സ്റാള്‍, ആര്‍ട് ഗ്യാലറി എന്നിവയും ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India