[an error occurred while processing this directive]
clear
മലയാളം-> കല, സംസ്കാരം -> പൂര്‍ണവാര്‍ത്ത

ദേവരാജന്‍ പുതിയ ഗായകരെ പരിചയപ്പെടുത്തുന്നു
ഡിസംബര്‍ 23, 2000

Devarajan
ജി.ദേവരാജന്‍
തിരുവനന്തപുരം: മലയാളികളുടെ മനസില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു കൂട്ടം പാട്ടുകള്‍ സമ്മാനിച്ച സംഗീതസംവിധായകന്‍ ജി.ദേവരാജന്‍ പുതിയ തലമുറയിലെ വാഗ്ദാനങ്ങളായ അഞ്ച് പുതിയ ഗായകരെ പരിചയപ്പെടുത്തുന്നു.

പുതുവത്സരദിനത്തില്‍ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന '21-ാം നൂറ്റാണ്ടിലേക്ക്' എന്ന പരിപാടിയിലാണ് മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധാകന്‍ പ്രതിഭാധനരായ തന്റെ അഞ്ച് ശിഷ്യന്മാരെ പരിചയപ്പെടുത്തുന്നത്. ദേവരാജന്‍ സ്വന്തം നിലക്ക് സംഘടിപ്പിക്കുന്ന പരിപാടിയാണ് ഇത്.

ആലപ്പുഴ പുന്നപ്ര 'സിതാര'യിലെഅഡ്വ.സുദീപ്കുമാര്‍, തിരുവനന്തപുരം കോസ്മോപോളിറ്റന്‍ കോളജിലെ ഡോ.മധുവിന്റെ ഭാര്യ ഡോ.രശ്മി മധു, പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥി വിജേഷ് ഗോപാല്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ വിധു പ്രതാപ്, അതേ കോളജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥി ജൂലി ജോസ് എന്നിവരെയാണ് വാഗ്ദാനങ്ങളെന്ന നിലയില്‍ ദേവരാജന്‍ പരിചയപ്പെടുത്തുന്നത്. ദേവരാജന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇവര്‍ പരിപാടിയില്‍ പാടും.

കൂടാതെ ഗായകരായ ജയചന്ദ്രനും മാധുരിയും പങ്കെടുക്കുന്നുണ്ട്. ഇവരും ഗാനങ്ങള്‍ ആലപിക്കും.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India