ക്രോര്‍പതിക്ക് മലയാള അനുകരണം വരുന്നു
നവംബര്‍ 27, 2000
 |
| മുകേഷ് |
സ്റാര്‍ ടിവിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതിക്ക് അനുകരണങ്ങളിറക്കിയ മറ്റ് ഹിന്ദി ചാനലുകളുടെ വഴിയിലേക്ക് മലയാളം ചാനലുകളും. നടന്‍ മുകേഷിനെ അവതാരകനാക്കി ദൂരദര്‍ശന്‍ 'കോടിപതി' പരിപാടി തുടങ്ങാനൊരുങ്ങുമ്പോള്‍ സൂര്യാ ടിവിയും ഇത്തരമൊരു പരിപാടിയെ കുറിച്ചുള്ള ആലോചനയിലാണ്.
ഡിഡി4ല്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന പരിപാടിയിലാണ് മുകേഷ് മലയാളി പ്രേക്ഷകരുടെ ബച്ചനായി അവതരിക്കുന്നത്. സ്റാര്‍ ടിവിയിലേതുപോലെ ഒരു മണിക്കൂറാണ് ഈ പരിപാടിയുടെയും ദൈര്‍ഘ്യം. ചലച്ചിത്ര സംവിധായകന്‍ രാജസേനനാണ് പരിപാടി സംവിധാനം ചെയ്യുന്നത്.
ക്രോര്‍പതി അനുകരണത്തിന് അല്പം കൂടി സൂപ്പര്‍താര പരിവേഷം നല്‍കാനുള്ള ഒരുക്കത്തിലാണ് സൂര്യാ ടിവി. സുരേഷ് ഗോപിയാണ് അവതാരകന്‍. സൂപ്പര്‍താരത്തിന്റെ ഡേറ്റും മറ്റും പ്രശ്നമാകാതെ പരിപാടി അണിയിച്ചൊരുക്കാനുള്ള ശ്രമത്തിലാണ് സൂര്യ ടിവി.
|