റഷ്ദിയുടെ കഥ സിനിമയാകുന്നു
ജനവരി 21, 2004
സല്‍മാന്‍ റഷ്ദിയുടെ ചെറുകഥ ബോളിവുഡ് സംവിധായകന്‍ സിനിമയാക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ കാമുകി പത്മാ ലക്ഷ്മിയോടൊപ്പം പര്യടനം നടത്തിവരികയാണ് സല്‍മാന്‍ റഷ്ദി.
ദി ഫയര്‍ബേര്‍ഡ്സ് നെസ്റ് എന്ന ചെറുകഥയാണ് അപൂര്‍വ ലഖിയ ഇംഗ്ലീഷ് ചലച്ചിത്രമാക്കുന്നത്. ഫയര്‍ ബേര്‍ഡ്സ് നെസ്റ് ഒരു മധ്യവയസ്കനും ചെറുപ്പക്കാരിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ്. റുഷ്ദിയുടെ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടാണ് ഈ കഥ.
തന്നേക്കാള്‍ 20 വയസ്സ് പ്രായം കുറവുള്ള പത്മാലക്ഷ്മിയാണ് ഇപ്പോള്‍ റഷ്ദിയുടെ കാമുകി. ഈ കാമുകിയുമായുള്ള പ്രണയമാണ് ദി ഫയര്‍ബേര്‍ഡ്സ് നെസ്റ് എഴുതാന്‍ റഷ്ദിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ലണ്ടനില്‍ സ്ഥിരതാമസമായ റഷ്ദി യാദൃച്ഛികമായാണ് ന്യൂയോര്‍ക്കില്‍ മോഡലായ പത്മാലക്ഷ്മിയെ കണ്ടുമുട്ടുന്നത്. ആദ്യ കൂടിക്കാഴ്ച തന്നെ പ്രണയത്തില്‍ കലാശിച്ചു. ഒടുവില്‍ റഷ്ദി ന്യൂയോര്‍ക്കില്‍ ഒരു ഫ്ലാറ്റ് വാങ്ങാന്‍ നിര്‍ബന്ധിതനായി. പത്മാലക്ഷ്മി പുസ്തകരചയിതാവും സംവിധായികയും കൂടിയാണ്. വോഗ്, എല്ലെ, മിരബെല്ലാ, ഗ്ലാമര്‍ തുടങ്ങിയ മാസികകളില്‍ പത്മാലക്ഷ്മിയെക്കുറിച്ചുള്ള ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജ്യോര്‍ജിയോ അര്‍മാനി, വാലന്റിനോ എന്നിവയ്ക്കെല്ലാം വേണ്ടി പത്മാലക്ഷ്മി മോഡലായിട്ടുണ്ട്.
മോഡലും നടിയുമായ പത്മാലക്ഷ്മിയാണ് ഈ ചിത്രത്തില്‍ നായികയാവുന്നത്. ഏറ്റവുമൊടുവില്‍ ബൂം എന്ന ഹിന്ദി ചിത്രത്തില്‍ പത്മാലക്ഷ്മി അഭിനയിച്ചിരുന്നു. പക്ഷെ ഈ ചിത്രം ബോക്സോഫീസില്‍ പരാജയമായി. തന്റെ കാമുകിയുടെ അഭിനയജീവിതത്തിന് വഴിത്തിരിവുണ്ടാക്കാന്‍ തിരക്കഥ റഷ്ദി തന്നെ രചിയ്ക്കുന്നു. അപൂര്‍വÿ ലഖിയയുടെ അവസാന ഹിന്ദി ചിത്രം മുംബൈ സേ ആയാ മെരേ ദോസ്ത് പരാജയമായിരുന്നു. ലഗാന്‍ എന്ന സിനിമയുടെ സഹസംവിധായകനായി അപൂര്‍വÿ ലഖിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. റഷ്ദിയുടെ ചെറുകഥയിലൂടെ തന്റെ സിനിമാ ജീവിതം പച്ചപിടിയ്ക്കുമെന്ന് അപൂര്‍വÿ ലഖിയ കരുതുന്നു.
|