പുഴ ഡോട്ട് കോം കഥാ പുരസ്കാരം
ഫിബ്രവരി 06, 2003
മലയാള സാഹിത്യ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണമായ പുഴ ഡോട്ട് കോമിന്റെ മൂന്നാമത് വാര്‍ഷികത്തോടനുബന്ധിച്ച് ആഗോളതലത്തില്‍ സംഘടിപ്പിച്ച മലയാള ചെറുകഥാമത്സര വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
എറണാകുളം പ്രസ്ക്ലബില്‍ വച്ച് നടന്ന ചടങ്ങില്‍ പുഴഡോട്ട്കോം ചീഫ് എഡിറ്ററും നോവലിസ്റ്റുമായ കെ.എല്‍.മോഹനവര്‍മ്മയാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
അന്‍വര്‍ അബ്ദുളളയുടെ 'അലിഗഡില്‍ ഒരു പശു' എന്ന കഥയ്കാണ് ഒന്നാം സമ്മാനം. ഇ.പി.ശ്രീകുമാറിന്റെ 'കണ്ണീര്‍പശു' രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനത്തിന് അയ്യായിരം രൂപയും പ്രശസ്തിപത്രവും രണ്ടാം സ്ഥാനത്തിന് മൂവÿായിരം രൂപയും പ്രശസ്തിപത്രവും ലഭിച്ചു.
ഒന്നാം സ്ഥാനാര്‍ഹനായ അന്‍വര്‍ അബ്ദുളള ദീപിക ദിനപത്രം കോട്ടയം യൂണിറ്റ് സബ് എഡിറ്ററാണ്. രണ്ടാം സ്ഥാനാര്‍ഹനായ ഇ.പി.ശ്രീകുമാര്‍ തൃപ്പൂണിത്തുറ അര്‍ബന്‍ സഹകരണബാങ്ക് മാനേജരാണ്.
ചടങ്ങില്‍ സിപ്പി പളളിപ്പുറം ആശംസകള്‍ നേര്‍ന്നു.
|