മലയാളം
->
കല, സംസ്കാരം
->
സാഹിത്യം
->
പൂര്‍ണവാര്‍ത്ത
|
അക്ബര്‍ കക്കട്ടിലിന് അക്കാദമി അവാര്‍ഡ്
ഫിബ്രവരി 07, 2003
തൃശൂര്‍: കേരളസാഹിത്യ അക്കാദമിയുടെ 2003ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ അക്ബര്‍ കക്കട്ടിലിന്റെ വടക്കുനിന്നൊരു വൃത്താന്തം എന്ന കൃതിയ്ക്കാണ് അവാര്‍ഡ്.
പി. സുരേന്ദ്രന്റെ ജലസന്ധി എന്ന കൃതിയാണ് ചെറുകഥാ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായത്. ആര്‍. രാമചന്ദ്രന്റെ കവിത എന്ന സമാഹാരത്തിനാണ് കവിതാ വിഭാഗത്തില്‍ അവാര്‍ഡ്. നാടക വിഭാഗത്തില്‍ തുപ്പേട്ടന്റെ വന്നന്ത്യേകാണാം എന്ന കൃതി തിരഞ്ഞെടുക്കപ്പെട്ടു.
സ്നേഹപൂര്‍വÿം പനച്ചി എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ജോസ് പനച്ചിപ്പുറമാണ് കര്‍ത്താവ്. ഭ ാഷാപോഷിണി എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.സി. നാരായണന്റെ മലയാളികളുടെ രാത്രികള്‍ എന്ന ഗ്രന്ഥമാണ് മികച്ച സാഹിത്യവിമര്‍ശനഗ്രന്ഥം.
യാത്രാവിവരണത്തിനുള്ള അവാര്‍ഡ് രാജുനാരായണസ്വാമിയുടെ ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍ എന്ന പുസ്തകത്തിനാണ്. കെ. ശ്രീകുമാറിന്റെ മലയാളസംഗീതനാടക ചരിത്രം എന്ന കൃതിയ്ക്കാണ് വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡ്. ജീവചരിത്ര വിഭാഗത്തില്‍ ബാബു സേനനും വിവര്‍ത്തനത്തിനുള്ള പുരസ്കാരം എം.പി. സദാശിവനും ലഭിച്ചു. ഡോ. അംബേദ്കറുടെ സമ്പൂര്‍ണ്ണ കൃതികള്‍ വിവര്‍ത്തനം ചെയ്തതിനാണ് അവാര്‍ഡ്.
|
|
|
|
|