[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പൂര്‍ണവാര്‍ത്ത

കവി പടിയിറങ്ങുന്നു...
ഏപ്രില്‍ 05, 2004

മുപ്പതുവര്‍ഷത്തെ അധ്യാപന ജീവിതത്തിന് വിരാമമിട്ട് കവി മധുസൂദനന്‍നായര്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളെജില്‍ നിന്ന് പടിയിറങ്ങുന്നു.

Madhusoodanan Nair പുതുതലമുറയില്‍ കവിതയുടെയും സര്‍ഗ്ഗാത്മകതയുടെയും വെളിച്ചം പകര്‍ന്ന മധുസൂദനന്‍നായരുടെ ക്ലാസ് കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. അതുകൊണ്ടാകാം ഈ അധ്യാപകനെ മറക്കാതെ ഉള്ളില്‍ വഹിയ്ക്കുന്ന ഒരു വന്‍ ശിഷ്യ സഞ്ചയം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന കവിയുടെ വിടപറയല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ പ്രിയശിഷ്യര്‍ പലരുമെത്തി.

വിദ്യാര്‍ത്ഥികള്‍ വികാരവിക്ഷോഭങ്ങളോടെയായിരുന്നു മധുസൂദനന്‍നായരെ യാത്രയാക്കിയത്. നാളെ മുതല്‍ മധുസൂദനന്‍നായര്‍ നിങ്ങളെ പഠിപ്പിയ്ക്കാന്‍ ഉണ്ടാകില്ല എന്നു ചിന്തിക്കുമ്പോള്‍ എന്തു തോന്നുന്നു എന്ന കവിയുടെ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ മറുപടി.

തന്റെ ഉച്ചിയില്‍ നിരന്തരമായി പൊഴിഞ്ഞുകൊണ്ടിരുന്ന പൂര്‍വÿഗുരുക്കളുടെ സ്നേഹം, ആശിസ്സ്- അതാണ് താന്‍ തന്റെ ശിഷ്യര്‍ക്ക് നല്കാന്‍ ശ്രമിച്ചതെന്നും മധുസൂദനന്‍നായര്‍ പറയുന്നു. എന്തായാലും ആ ശ്രമം ധന്യമായി.

അധ്യാപനത്തിന്റെ തിരക്കില്‍ നിന്ന്ഒഴിയുന്നതോടെ ഇനി എഴുത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിയ്ക്കാനാണ് കവിയുടെ ലക്ഷ്യം. പൂര്‍വÿകവികളുടെ കുറെക്കവിതകള്‍ കൂടി കസെറ്റിലാക്കണം. പിന്നെ കുറെ യാത്രകള്‍.....

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India