[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പൂര്‍ണവാര്‍ത്ത

ലോഹിതദാസിന്റെ പുതിയ പുസ്തകം
മെയ് 30, 2004

തൃശൂര്‍: തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ പുതിയ പുസ്തകം പുറത്തിറങ്ങി. കഥയുടെ കാണാപ്പുറങ്ങള്‍ എന്നാണ് ഗ്രന്ഥത്തിന്റെ പേര്.

തന്റെ തിരക്കഥകളുടെ പിന്നിലുള്ള ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈ പുസ്തകം. ഡോ. സുകുമാര്‍ അഴീക്കോടാണ് മെയ് 30 ഞായറാഴ്ച പുസ്തകം പ്രകാശനം ചെയ്തത്. സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തി പുസ്തകം സ്വീകരിച്ചു.

Lohitha Das സിനിമയില്‍ അഭിനയിച്ച് പ്രതിഫലിപ്പിയ്ക്കുന്ന മനോവിജ്ഞാനത്തിന്റെ ചെറിയ അംശം മതി താരസംഘടനകളിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനെന്ന് പ്രകാശനച്ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു.

അഭിനയിച്ചു കാണിക്കുന്ന മനോവിജ്ഞാനം ചര്‍ച്ചകളില്‍ പ്രകടിപ്പിക്കാനാവാത്തതിനാലാണ് അമ്മയിലെയും മറ്റും അടിപിടികള്‍ തീരാത്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം ബസ്, വിമാനയാത്രകളിലൂടെ പരിഹരിച്ചില്ലേ? അങ്ങിനെയെങ്കില്‍ സിനിമയിലെ പ്രശ്നം തീര്‍ക്കാന്‍ അഞ്ച് മിനിറ്റ് മതി. - സുകുമാര്‍ അഴീക്കോട് പറഞ്ഞു.

സിനിമാ തര്‍ക്കത്തില്‍ ലോഹിതദാസ് കക്ഷിചേര്‍ന്നില്ല. ആ മനോനൈര്‍മ്മല്യം പുസ്തകത്തിലും ദൃശ്യമാണ്. കലാകാരന്‍ രാഷ്ട്രീയക്കാരന് മാതൃകയാകണം. - അഴീക്കോട് പറഞ്ഞു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India