[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പൂര്‍ണവാര്‍ത്ത

വെള്ളാപ്പള്ളി അന്തിനാരായണന്‍: സക്കറിയ
ജൂണ്‍ 27, 2004

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണപ്രസ്ഥാനത്തിന്റെ അന്തിനാരായണന്‍ ആണെന്ന് എഴുത്തുകാരന്‍ സക്കറിയ.

ശ്രീനാരായണഗുരുവിനെ വിറ്റ കാശുകൊണ്ട് സ്വയം വിഗ്രഹമാകാനാണ് വെള്ളാപ്പള്ളി ശ്രമിയ്ക്കുന്നത്. കേരള ചരിത്രഗവേഷണ കൗണ്‍സില്‍ സംഘടിപ്പിച്ച ചരിത്രസെമിനാറില്‍ പ്രസംഗിയ്ക്കുകയായിരുന്നു സക്കറിയ.

ആശയതലത്തില്‍ ഇന്ന് പുതിയ നീക്കങ്ങള്‍ നടത്തുന്നത് വര്‍ത്തമാനപത്രങ്ങളും അമൃതാനന്ദമയിയും വെള്ളാപ്പള്ളിനടേശനും കെ. കരുണാകരനും ആണെന്നതാണ് മലയാളിയുടെ ആശയപരമായ പ്രതിസന്ധി. പ്രവര്‍ത്തനപദ്ധതികള്‍ ഒട്ടുമുക്കാലും പണിമുടക്കിലൂടെയാണ് പ്രസരിക്കുന്നത്. ബാക്കി ബന്ദിലും ഹര്‍ത്താലിലും ആഗോളതലത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന ശത്രുക്കളിലും കേന്ദ്രീകരിച്ചിരിക്കുന്നു. കേരളത്തിലെ ബുദ്ധിജീവികള്‍ ഒട്ടകപ്പക്ഷികളെപ്പോലെ ഇതിനിടയില്‍ ജീവിക്കുകയാണ്. - സക്കറിയ പറഞ്ഞു.

ഈ ഇരട്ടത്താപ്പിന്റെ മറ്റൊരുമുഖമാണ് ശ്രീനാരായണപ്രസ്ഥാനത്തെ ആവരണം ചെയ്തിരിക്കുന്ന ഇരുട്ടും ആഘോഷവും. എം.കെ. സാനുവിനെപ്പോലുള്ളവര്‍ 25 വര്‍ഷം മുമ്പ് അതിനെ പൈങ്കിളിവല്ക്കരിച്ചു. പി. പരമേശ്വരനും കൂട്ടരും ഗുരുസന്ദേശം മാത്രമല്ല, ശിവഗിരി തന്നെ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ജി. ബാലകൃഷ്ണനെപ്പോലുള്ളവര്‍ നാരായണനെ ശങ്കരവേദാന്തത്തിന്റെ ഒരു ശൂദ്ര അനുകര്‍ത്താവാക്കി.- സക്കറിയ ചൂണ്ടിക്കാട്ടി.

ഹിന്ദു കൊളോണിയലിസത്തിന്റെ ദേശീയ-സാങ്കേതികവിദ്യകള്‍ക്കെതിരായ പ്രക്ഷോഭം എന്ന നിലയ്ക്കാണ് ശ്രീനാരായണപ്രസ്ഥാനത്തെ വിലയിരുത്തേണ്ടതെന്ന് സെമിനാറില്‍ ആധുനിക ഇന്ത്യാചരിത്ര രചനയും ശ്രീനാരായണഗുരുവും എന്ന പ്രബന്ധം അവതരിപ്പിച്ച ജെ. രഘു ചൂണ്ടിക്കാട്ടി.

ചര്‍ച്ചകളില്‍ ഡോ.കെ.എന്‍. ഗണേഷ്, പ്രൊഫ. ടി.പി. ശങ്കരന്‍കുട്ടിനായര്‍, പ്രൊഫ. ഹൃദയകുമാരി, ഡോ. ജെ. ദേവിക, കെ.കെ. കൊച്ച്, ഡോ. രവിരാമന്‍, ദിലീപ്രാജ്, ടി.കെ. വിനോദന്‍, ശ്രീകുമാര്‍, ഡോ.ആര്‍. ഗിരീഷ്, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India