[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പുസ്തക പരിചയം

കേള്‍ക്കൂ ഒരു അമര കഥ
ഹരി
ആഗസ്ത് 2, 2006

Cover of 'Parayoo Oru Amarakatha' വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എം.ശ്രീകുമാര്‍ നോവല്‍ എഴുതുകയാണ്. മലയാള നോവലിസ്റുകള്‍ താരതമ്യേന ശ്രമിച്ചിട്ടില്ലാത്ത ഒരു പ്രമേയമാണ് എം. ശ്രീകുമാര്‍ തന്റെ രണ്ടാമത്തെ നോവലായ 'പറയൂ ഒരു അമര കഥ'യ്ക്ക് തിരഞ്ഞെടുത്തിരിയ്ക്കുന്നത്. തന്ത്രവിദ്യയുടെ വിവിധ തലങ്ങളാണ് ഈ കഥയില്‍ വിവരിയ്ക്കപ്പെടുന്നത്.

ദേശവും കാലവും മാറിമാറി വരുന്ന നോവല്‍ ഘടനയില്‍ കഥകള്‍ക്കുള്ളില്‍ കഥകള്‍ വിരിയുകയാണ്. തുടക്കത്തില്‍ ഇതാണ് കഥ, ഇതാണ് കഥാ നായകന്‍ എന്ന് വായനക്കാരന്‍ തെറ്റിധരിച്ചേയ്ക്കാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. കഥയ്ക്കുള്ളില്‍ കഥനം ചെയ്യപ്പെടുന്ന മറ്റൊരു കഥയാണ് ഈ നോവലിന്റെ കാതലെന്ന് പറയാം.

ഭാരതീയ തത്വ ശാസ്തത്തില്‍ പ്രധാന സ്ഥാനം ഉണ്ടെങ്കിലും നമുക്ക് പൊതുവേ അവഗാഹമില്ലാത്ത തന്ത്രവിദ്യയും ദൈവീകതയ്ക്ക് അപ്പുറത്തുള്ള ആത്മീയതയുമാണ് കഥയില്‍ ആദ്യന്തം അന്തര്‍ലീനമായിരിയ്ക്കുന്ന വിഷയം. മനുഷ്യ ശരീരത്തിലെ ചക്രങ്ങളും വ്യത്യസ്ഥ ജ്യോതിഷ സംജ്ഞകളും മന്ത്രവാദ രീതികളും ഒക്കെ പ്രതിപാദന വിഷയമാവുന്നതുകൊണ്ടായിരിയ്ക്കാം അത് പരിചയപ്പെടുത്താനായി കഥാകാരന്‍ ഇടതടവില്ലാതെ വിശദീകരണങ്ങള്‍ (ഫുട്ട് നോട്ട്സ്) നിരത്തുന്നത്. ഈ വിശദീകരണങ്ങള്‍ ആദ്യ പേജില്‍ തന്നെ തുടങ്ങുന്നുണ്ട്. അത് വായനയുടെ നൈരന്തര്യത്തെ ബാധിയ്ക്കുമെങ്കിലും അപരിചിതമായ മേഖലയെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായകമാവുന്നുണ്ട്.

കഥയും ഉപകഥയും സാധാരണ വായനക്കാരന് അപരിചിതമായ വിഷയവും വ്യത്യസ്ഥമായ ഒരു കഥാ ലോകവും ഒക്കെ കൊണ്ട് വിരസമാകാമായിരുന്നു ഈ പുസ്തകം. ഇതൊക്കെ കൊണ്ടു തന്നെ ഒരുപക്ഷേ ആയാസകരമായ ഒരു വായനാനുഭവമെങ്കിലും ഉണ്ടായേയ്ക്കാമായിരുന്നു. എന്നാല്‍ ശ്രീകുമാറിന്റെ നൈര്‍മ്മല്യമേറിയ കഥനരീതി ഈ വൈതരണികളെ ഒക്കെ തകര്‍ത്തിരിയ്ക്കുന്നു. തുടങ്ങിയാല്‍ ഒടുങ്ങും വരെ ഒറ്റവായനയില്‍ അവസാനിപ്പിയ്ക്കാന്‍ തോന്നുന്നതാണ് ഈ പുസ്തകം.

തന്ത്രവിദ്യയില്‍ അന്തര്‍ലീനമായിരിയ്ക്കുന്ന രതിയുടെ വിവിധ തലങ്ങള്‍ വിവരിയ്ക്കേണ്ടി വരുമ്പോഴും ശ്രീകുമാറിന്റെ കൈയടക്കം നമുക്ക് വ്യക്തമാവും. ഇത്രയും അനായാസമായ വായനാ സൗകര്യമുള്ള ഒരു പുസ്തകം ഏറെ കാലത്തിന് ശേഷമാണ് വായിയ്ക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഞാന്‍ എന്റെ സുഹൃത്തുക്കളില്‍ നിന്ന് കേട്ടിട്ടുള്ള ചില ആളുകളുമായി ഇതിലെ ചില കഥാപാത്രങ്ങള്‍ക്ക് സാമ്യം തോന്നുന്നത് തികച്ചും യാദൃശ്ചികമായിരിയ്ക്കാം. നോവലിലെ കഥാപാത്രങ്ങളായ വ്യവസായിയും വൈദ്യരും താന്ത്രികനും ഒക്കെ എവിടെയോ കേട്ടുമറന്ന ജീവിതങ്ങളായി തോന്നുന്നു.

എല്ലാം കൊണ്ടും ഒരു അമരമായ വായനാനുഭവമാണ് 'പറയൂ ഒരു അമര കഥ' പ്രദാനം ചെയ്യുന്നത്.

എം. ശ്രീകുമാറിനെ കുറിച്ച്

1957 ഒക്ടോബര്‍ 27 ന് കരുനാഗപ്പള്ളിയില്‍ ജനിച്ചു. കോളജ് വിദ്യാഭ്യാസത്തിന് ശേഷം മിസോറമില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. 1973-83 കാലഘട്ടത്തില്‍ ഡി. സി. ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ജ്യോതിഷം, തന്ത്രശാസ്ത്രം, അഷ്ടാംഗയോഗം എന്നിവയില്‍ അവഗാഹം നേടിയിട്ടുണ്ട്. 'അന്ന' എന്ന നോവലും മഹച്ചരിതമാല പുസ്തക പരമ്പരയില്‍ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുസ്തകം - പറയൂ ഒരു അമര കഥ
പ്രസിദ്ധീകരിച്ചത് - ഡി.സി. ബുക്സ് (മേയ്, 2006)
കവര്‍ - സിഎന്‍ കരുണാകരന്‍
വില - 90 രൂപ.
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India