മലയാളം
->
കല, സംസ്കാരം
->
സാഹിത്യം
->
പൂര്‍ണവാര്‍ത്ത
|
നായനാരുടെ ജീവചരിത്രം പുറത്തിറങ്ങുന്നു
സപ്തംബര്‍ 19, 2004
തിരുവനന്തപുരം: ഇ.കെ. നായനാരുടെ ജീവചരിത്രം അടുത്തയാഴ്ച പുറത്തിറങ്ങും. നായനാരുടെ സുഹൃത്തും സഹയാത്രികനും ചിന്തയുടെ എഡിറ്ററുമായ സി. ഭാസ്കരനാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

ഭാസ്കരന്റെ ഭാര്യയും ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകയുമായ തുളസി ഭാസ്കരനും പുസ്തകരചനയില്‍ സഹായിച്ചിട്ടുണ്ട്. സ്നേഹിച്ചു മതിയാവാതെ...നായനാരുടെ ജീവിതം എന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്. 150 പേജുള്ള ഈ പുസ്തകത്തില്‍ നായനാരുടെ ആദ്യകാലജീവിതമാണ് പരാമര്‍ശിക്കപ്പെടുന്നത്. കേരളത്തിന്റെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും നായനാരുടെ ജീവിതവും വേര്‍തിരിയ്ക്കാനാവാത്ത വിധം ഇഴപിരിഞ്ഞുകിടക്കുന്നതെങ്ങിനെയെന്ന് പുസ്തകം വിവരിയ്ക്കുന്നു.
കയ്യൂര്‍ സമരവും നായനാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുസ്തകം വിവരിയ്ക്കുന്നു. നായനാരുടെ ജീവിതത്തിലെ വിവാദം നിറഞ്ഞഒരു അധ്യായമാണിത്. ഇക്കാര്യം വിശദമായി പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്. നായനാരുടെ വ്യക്തിത്വത്തിന്റെ നാനാവശങ്ങളിലേക്കും ഈ പുസ്തകം വെളിച്ചം വീശുന്നു.
നായനാരെ ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനേക്കാള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ കാണാനാണ് പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നതെന്ന് ഭാസ്കരന്‍ പറയുന്നു.
|
|
|
|
|