[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പൂര്‍ണവാര്‍ത്ത

ആത്മാവില്‍ ഉണര്‍ന്നരിയ്ക്കുമ്പോള്‍...
സപ്തംബര്‍ 22, 2003

ജീവിക്കാന്‍വേണ്ടിയുള്ള സമരം പലരിലും സര്‍ഗ്ഗാത്മകതയ്ക്ക് വിപരീതമാകുകയാണ് പതിവ്. സര്‍ക്കാര്‍ ചക്രത്തിനുള്ളില്‍ പെട്ടാലോ പറയുകയും വേണ്ട. അങ്ങിനെ സര്‍ക്കാര്‍ ലാവണത്തില്‍ പോയി സര്‍ഗ്ഗാത്മകത വറ്റിപ്പോയ എഴുത്തുകാര്‍ എത്രയോ ഉണ്ട്.

ഇതിന് അപവാദങ്ങള്‍ ഉണ്ടായിരിക്കാം. മലയാറ്റൂര്‍ രാമകൃഷ്ണനെപ്പോലെയോ, എന്‍.എസ്. മാധവനെപ്പോലെയോ ഉള്ള പ്രതിഭാശാലികളായ വിരലിലെണ്ണാവുന്നവര്‍. ഇപ്പോഴിതാ ദില്ലിയില്‍ നിന്ന് ആ ലിസ്റിലേക്ക് ഒരാള്‍ കൂടി. കെ. ജയകുമാര്‍. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന്‍ കീഴില്‍ ജോയിന്റ് സെക്രട്ടറിയായി ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥന്‍.

പക്ഷെ അദ്ദേഹം സ്വന്തം ആത്മാവിന്റെ സംഘര്‍ഷങ്ങളും സ്വപ്നങ്ങളും അദ്ദേഹം കൂടെക്കൊണ്ടുനടന്നു. വീണുകിട്ടിയ ഏകാന്തതകളില്‍ അതിനെ വാക്കുകളും ഇമേജറികളുമായി വളര്‍ത്തി. അത് ഒടുവില്‍ അനേകം കവിതകളായി രൂപാന്തരപ്പെട്ടു. ഇപ്പോള്‍ ആ കവിതകള്‍ എല്ലാം കൂടി ഇംഗ്ലീഷില്‍ ഒരു കാവ്യപുസ്തകമായി ലോകത്തിന് വീണുകിട്ടിയിരിക്കുന്നു.

കൊണാര്‍ക് പബ്ലിഷേഴ്സാണ് കെ. ജയകുമാറിന്റെ ഈ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചത്. പേര് സെഡക്ഷന്‍ ഓഫ് ദി സോള്‍. കഴിഞ്ഞ ദിവസം ദില്ലിയില്‍ ഇതിന്റെ പ്രകാശനം നടന്നു. കേന്ദ്ര ടൂറിസം മന്ത്രി ജഗ്മോഹനാണ് പുസ്തകം പ്രകാശനം ചെയ്തത്. ചലച്ചിത്ര സംവിധായകന്‍ മുസാഫര്‍ അലി ആദ്യ പ്രതി ഏറ്റുവാങ്ങി.

ഡോ. എച്ച്.കെ. കൗള്‍ ആണ് ജയകുമാറിന്റെ കവിതകള്‍ പരിചയപ്പെടുത്തിയത്. മലയാളത്തില്‍ കവിതകള്‍ എഴുതിയിട്ടുള്ള ജയകുമാറിന്റെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരമാണിത്.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India