[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പൂര്‍ണവാര്‍ത്ത

മിസ്സിസ് കെ.എം. മാത്യുവിന്റെ യാത്രകള്‍
സപ്തംബര്‍ 25, 2003

കോട്ടയം: വനിത മാസികയുടെ പത്രാധിപരായിരുന്ന ഈയിടെ അന്തരിച്ച മിസ്സിസ് കെ.എം. മാത്യുവിന്റെ യാത്രാവിവരണം പുറത്തിറക്കി. പല നാളുകളിലായി എഴുതിയ യാത്രാവിവരണലേഖനങ്ങള്‍ സമാഹരിച്ചിട്ടുള്ളതാണ് ഈ പുസ്തകം.

യാത്രകള്‍ നാട്ടിലും മറുനാട്ടിലും എന്ന് പേരിട്ടിട്ടുള്ള ഈ പുസ്തകം അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മിബായി ആണ് പ്രകാശനം ചെയ്തത്. മനോരമ അങ്കണത്തിലാണ് പ്രകാശനച്ചടങ്ങ് നടന്നത്.

എല്ലാ നന്മകളും നിറഞ്ഞ മഹതിയായിരുന്നു മിസ്സിസ് കെ.എം. മാത്യുവെന്ന് എം.ജി. സര്‍വÿകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. അവര്‍ സ്വയം ശൂന്യയായിക്കൊണ്ട് എഴുതിയതും ജീവിച്ചതും മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. - അദ്ദേഹം പറഞ്ഞു.

മിസിസ്സ് കെ.എം. മാത്യു 1960 മുതല്‍ 1994 വരെ എഴുതിയ യാത്രാവിവരണങ്ങള്‍ സമാഹരിച്ചതാണ് ഈ പുസ്തകമെന്ന് പോള്‍ മണലില്‍ പറഞ്ഞു. ഭാഷാപോഷിണി എഡിറ്റര്‍ കെ.സി. നാരായണന്‍ പുസ്തകം പരിചയപ്പെടുത്തി.

ബിസിഎം കോളെജ് പ്രിന്‍സിപ്പല്‍ സിസ്വര്‍ ലിബിയ, എം. രാജഗോപാലന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു, എഡിറ്റര്‍ മാമ്മന്‍ മാത്യു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India