മീരാനായര്‍ക്ക് പുരസ്കാരം
സപ്തംബര്‍ 26, 2003
ന്യൂയോര്‍ക്ക്: ഇന്ത്യക്കാരിയായ എഴുത്തുകാരി മീരാ നായരെ ഈ വര്‍ഷത്തെ ഏഷ്യന്‍ അമേരിക്കന്‍ സാഹിത്യഅവാര്‍ഡിന് തിരഞ്ഞെടുത്തു.
മീരാ നായര്‍ രചിച്ച വീഡിയോ സ്റോറീസ് എന്ന പുസ്തകമാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യന്‍-അമേരിക്കന്‍ എഴുത്തുകാരുടെ 60 പുസ്തകങ്ങളില്‍ നിന്നാണ് മീരയുടെ പുസ്തകം തിരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച പുസ്തകമായി വാഷിംഗ്ടണ്‍ പോസ്റും വീഡിയോ സ്റോറീസിനെ തിരഞ്ഞെടുത്തിരുന്നു.
ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മീരാനായര്‍ 1997ല്‍ ക്രിയേറ്റീവ് റൈറ്റിംഗ് പഠിയ്ക്കാന്‍ യുഎസില്‍ എത്തിയത്. ടെംപിള്‍ടണ്‍ സര്‍വÿകലാശാലയില്‍ നിന്ന് എംഎ ബിരുദമെടുത്തു. ന്യൂയോര്‍ക്ക് സര്‍വÿകലാശാലയില്‍ നിന്ന് എംഎഫ്എയും പാസായി. ഇപ്പോള്‍ ബ്രൂക്ക്ലിനില്‍ ഭര്‍ത്താവിനൊപ്പം താമസിയ്ക്കുന്ന മീരാനായര്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ട്.
|