അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു
സപ്തംബര്‍ 27, 2004
കൊല്ലം: കവി അക്കത്തത്തിന് സപ്തംബര്‍ 27 തിങ്കളാഴ്ച അമൃതകീര്‍ത്തി പുരസ്കാരം സമ്മാനിച്ചു. മാതാ അമൃതാനന്ദമയീദേവിയുടെ 51ാം ജന്മദിനാഘോഷത്തോടനുബന്ധി ച്ചാണ് പുരസ്കാരം സമ്മാനിച്ചത്. 1,23,456 രൂപയും സരസ്വതീദേവിയുടെ വിഗ്രഹവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്.
ഇതിന് മുമ്പ് പി. പരമേശ്വരന്‍, ആചാര്യ നരേന്ദ്ര ഭൂഷണ്‍, ഹരിഹരശാസ്ത്രി, ശങ്കര്‍ അഭ്യങ്കര്‍ എന്നിവര്‍ക്കാണ് മുമ്പ് ഈ അവാര്‍ഡ് ലഭിച്ചത്.
സ്വാമി അമൃതസ്വരൂപാനന്ദ, പി. പരമേശ്വരന്‍, അയ്യപ്പപണിക്കര്‍, കാവാലം നാരായണപണിക്കര്‍, എന്‍.പി. ഉണ്ണി എന്നിവര്‍ ഉള്‍പ്പെടെയുള്ള അമൃതകീര്‍ത്തി പുരസ്കാര്‍ കമ്മിറ്റിയാണ് അക്കിത്തത്തിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ജീവിതത്തില്‍ കവിതയ്ക്കും ആത്മീയതയ്ക്കും വേദസാഹിത്യത്തിനും നല്കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് സമ്മാനം നല്കുിയത്.
പാലക്കാട് ജില്ലയിലെ കുമാരനെ ല്ലൂരില്‍ താമസിയ്ക്കുന്ന അക്കിത്തത്തിന് 79 വയസ്സായി. ബലിദര്‍ശനം എന്ന തന്റെ കവിതയ്ക്ക് 1973ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭി ച്ചു. 1952ല്‍ എഴുതിയ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയ്ക്ക് സഞ്ജയന്‍ അവാര്‍ഡ് ലഭിച്ച ു. 45 കവിതാസമാഹാരങ്ങളും നാടകങ്ങളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|