മാതൃഭൂമി പുരസ്കാരം പാലായ്ക്ക്
ഒക്ടോബര്‍ 08, 2003
കോഴിക്കോട്: 2002ലെ മാതൃഭൂമി സാഹിത്യപുരസ്കാരം മഹാകവി പാലാ നാരായണന്‍നായര്‍ക്ക്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്.
മഹാകവി അക്കിത്തം, പ്രശസ്തനിരൂപക ഡോ. എം. ലീലാവതി, എം.വി.ദേവന്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പാലായെ തിരഞ്ഞെടുത്തത്. 75 വര്‍ഷമായി കേരളത്തിന്റെ സാഹിത്യമണ്ഡലത്തില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വമാണ് പാലാ നാരായണന്‍നായര്‍. ഇടപ്പള്ളി-ചങ്ങമ്പുഴ കാലത്തിലെന്നതുപോലെ 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും പാലായുടെ കവിതകള്‍ ഹേമന്തതുഹിനം പോലെ നിലകൊള്ളുന്നതായി അവാര്‍ഡ് സമിതി വിലയിരുത്തുന്നു.
നവതിപ്രായത്തിലും തവതീവ്രമായ കവിതകള്‍കൊണ്ട് അദ്ദേഹം കൈരളിയെ ധന്യമാക്കുകയാണെന്നും സമിതി വിലയിരുത്തുന്നു. 2000ലാണ് മാതൃഭൂമി സാഹിത്യപുരസ്കാരം ഏര്‍പ്പെടുത്തിയത്. പരേതനായ തിക്കോടിയന്‍, എം.വി. ദേവന്‍ എന്നിവര്‍ക്കാണ് ഇതിന് മുമ്പ് മാതൃഭൂമി അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
|