വയലാര്‍ അവാര്‍ഡ് സാറാ ജോസഫിന്
ഒക്ടോബര്‍ 09, 2004
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള വയലാര്‍ അവാര്‍ഡ് നോവലിസ്റ് സാറാ ജോസഫിന്. അവരുടെ ആലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.
ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ച പ്രൊഫ. എം.കെ. സാനു, മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. തികച്ചും പ്രാദേശികമായ ഭാഷയിലൂടെ ഒരു പ്രദേശത്തിന്റെ കഥയ്ക്ക് പുതിയ മാനങ്ങള്‍ നല്കിയ സാറാജോസഫിന്റെ പരീക്ഷണം അനിതരസാധാരണമാണെന്ന് അവാര്‍ഡ് നിര്‍ണ്ണയസമിതി ചെയര്‍മാന്‍ എന്‍.പി. ഹാഫീസ് മുഹമ്മദ് പറഞ്ഞു.
25,000 രൂപയും ശില്പവും ഉള്‍പ്പെട്ടതാണ് ഈ അവാര്‍ഡ്. വയലാറിന്റെ പേരിലുള്ള ഈ അവാര്‍ഡ് ലഭിയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സാറാ ജോസഫ് പറഞ്ഞു.
ആഗോളവല്ക്കരണം പ്രാദശികമായ സംസ്കാരത്തേയും ഭാഷയേയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ജീവിച്ച ചുറ്റുപാടും ദേശവും സംസ്കാരവും ക്രിസ്ത്യന്‍ ജീവിതം എന്നിവ ഉപയോഗിച്ച് എഴുതിയാണ് ആലാഹയുടെ പെണ്‍മക്കള്‍. അതിനാല്‍ ആലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതി ആഗോളവല്ക്കരണത്തിനെതിരായ പ്രതിഷേധമാണ്. - സാറാജോസഫ് പറഞ്ഞു.
ഒക്ടോബര്‍ 27ന് ടാഗോര്‍ തിയറ്ററില്‍ അവാര്‍ഡ് സമ്മാനിക്കും.
|