[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സാഹിത്യം -> പൂര്‍ണവാര്‍ത്ത

ബുക്കര്‍ സമ്മാനം പിയറിയ്ക്ക്
ഒക്ടോബര്‍ 15, 2003

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം വിവാദ ആസ്ത്രേലിയന്‍ നോവലിസ്റ് ഡിബിസി പിയറിയ്ക്ക്. മെക്സിക്കന്‍-ആസ്ത്രേല്യന്‍ വംശജനായ പിയറിയുടെ യഥാര്‍ത്ഥ പേര് പീറ്റര്‍ ഫിന്‍ലേ എന്നായിരുന്നു. പിന്നീടാണ് അദ്ദേഹം പേര് മാറ്റിയത്.

അദ്ദേഹത്തിന്റെ ആദ്യനോവലായ വെന്‍നോണ്‍ ഗോഡ് ലിറ്റില്‍ എന്ന കൃതിയ്ക്കാണ് അവാര്‍ഡ്. 37.4 ലക്ഷം രൂപയാണ് സമ്മാനത്തുക. DBC Pierre

കടക്കെണിയില്‍പ്പെട്ടിരിയ്ക്കുന്ന താന്‍ ഈ തുക കടം വീട്ടാന്‍ ഉപയോഗിക്കുമെന്ന് പിയറി അറിയിച്ചു. മയക്കമരുന്നിന്റെയും അപഥസഞ്ചാരത്തിന്റെ ഇരുളടഞ്ഞ യൗവനമാണ് പിയറിയുടേത്. അദ്ദേഹത്തിന്റെ പേരിന്റെ മുമ്പിലുള്ള ഡിബിസി എന്ന മൂന്നക്ഷരങ്ങളുടെ അര്‍ത്ഥം ഡര്‍ട്ടി ബട്ട് ക്ലീന്‍ എന്നാണെന്ന് പീറ്റര്‍ തന്നെ ഒരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്. Front cover of award winning novel

42കാരനായ പീറ്ററിന് മെക്സിക്കന്‍ നഗരത്തില്‍ താമസിയ്ക്കുമ്പോള്‍ ഒരിയ്ക്കല്‍ അയല്‍ക്കാരനില്‍ നിന്ന് വെടിയേറ്റിട്ടുണ്ട്. മയക്കമരുന്നുപയോഗവും ചൂതാട്ടവും പിയറിയുടെ പ്രധാനവിനോദങ്ങളാണ്. ഒരു കാര്‍ അപകടത്തില്‍ പെട്ട് മുഖത്തിന് സാരമായി കേടുപറ്റിയശേഷം പ്ലാസ്റിക് സര്‍ജറിയിലൂടെയാണ് പിയറിയുടെ മുഖം ഡോക്ടര്‍മാര്‍ നേരെയാക്കിയത്.

ആധുനിക അമേരിക്കയോടുള്ള നമ്മുടെ ഭീതിയും ആകര്‍ഷണവും പ്രതിഫലിപ്പിയ്ക്കുന്ന, അതിശയിപ്പിയ്ക്കുന്ന വിമര്‍ശനഹാസ്യമാണ് പിയറിയുടെ നോവലെന്ന് അവാര്‍ഡ് സമിതി ചെയര്‍മാന്‍ പ്രൊഫ. ജോണ്‍ കാരി പറയുന്നു.

ബുക്കര്‍ സമ്മാനം യാന്‍ മാര്‍ട്ടലിന്
ബുക്കര്‍ പ്രൈസ് പീറ്റര്‍ കാരെയ്ക്ക്
മാര്‍ഗരറ്റ് അറ്റ്വുഡിന് ബുക്കര്‍ സമ്മാനം...

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India