മലയാളം
->
കല, സംസ്കാരം
->
വിവാദം
->
പൂര്‍ണവാര്‍ത്ത
|
പണിപ്പുരയില്‍ മുകുന്ദന്‍ ഉഷാര്‍
ഒക്ടോബര്‍ 22, 2003
മാഹി: പുതിയ നോവലുകളുടെ പണിപ്പുരയില്‍ നോവലിസ്റ് മുകുന്ദന്‍. ഫ്രഞ്ച് എംബസിയില്‍ നിന്ന് വിരമിച്ചതോടെ പണിപ്പുരയില്‍ മുകുന്ദന്‍ ഉഷാറാണ്. കൂടുതലായി സമയം പരമാവധി സൃഷ്ടികള്‍ക്കായി ഉപയോഗിക്കാനാണ് മുകുന്ദന്‍ ആലോചിയ്ക്കുന്നത്.
ലോകമലയാളികളെക്കുറിച്ചുള്ള നോവല്‍ മുകുന്ദന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ലോകമെങ്ങും പ്രവാസികളായി കഴിയുന്ന മലയാളികളുടെ ജീവിതത്തിന്റെ ഉള്ളറകളില്‍ ആഴത്തില്‍ വിഹരിയ്ക്കുന്നതായിരിക്കും ഈ നോവല്‍. ഇത് മലയാളികളുടെ ഒരു ചരിത്രം കണ്ടെടുക്കല്‍ കൂടിയാകും. നവോത്ഥാനത്തിലേക്ക് ചുവടുവച്ച മലയാളിസമൂഹത്തിന്റെ വിവിധ ജീവിതക്കുതിപ്പുകള്‍ ഈ നോവലില്‍ പരാമര്‍ശിക്കപ്പെടും.
മറ്റൊരു ബൃഹദ്നോവല്‍ കേരളത്തിലെ ജാതീയതയും രാഷ്ട്രീയവും സാമൂഹിക ജീവിതത്തില്‍ ചെലുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ളതാണ്. ആദ്യകാലത്ത് എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയവര്‍ഗ്ഗം കേരളത്തില്‍ നടത്തിയ അസാധാരണമുന്നേറ്റത്തെക്കുറിച്ചായിരിക്കും ഈ രചന.
കേശവന്റെ വിലാപം എന്റെ നിലവിളി: മുകുന്ദന്‍
വയലാര്‍ അവാര്‍ഡ് എം. മുകുന്ദന്
'ദൈവത്തിന്റെ വികൃതികള്‍' ഇംഗ്ലീഷില്‍
|
|
|
|
|