ഏറ്റവും ചെറിയ രാമായണവുമായി ഡിസി
ഒക്ടോബര്‍ 30, 2003
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ചെറിയ രാമായണം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു.
പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലുള്ള ഈ രാമായണത്തിന് 5.283 സെന്റിമീറ്റര്‍ വലിപ്പമേയുള്ളൂ. രണ്ടു വാല്യങ്ങളായിട്ടാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.
കളക്ടേഴ്സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പുസ്തകത്തിന്റെ 5000 കോപ്പികള്‍ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. 818 പേജുകളുള്ള ഗ്രന്ഥത്തിന് 125 രൂപയാണ് വില.
തിരുവനന്തപുരം കറന്റ് ബുക്സില്‍ ഇപ്പോള്‍ ഈ പുസ്തകം ലഭ്യമാണ്.
|