മലയാളം
->
കല, സംസ്കാരം
->
വിവാദം
->
പൂര്‍ണവാര്‍ത്ത
|
എനിക്ക് അവാര്‍ഡ് കിട്ടിയാല്‍ വിവാദം: പത്മനാഭന്‍
നവമ്പര്‍ 02, 2003
തിരുവനന്തപുരം: തനിക്ക് അവാര്‍ഡ് കിട്ടിയാല്‍ അതിനെച്ചൊല്ലി വിവാദം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍.

അതുകൊണ്ട് തന്നെ എഴുത്തച്ഛന്‍ അവാര്‍ഡ് തനിയ്ക്ക് ലഭിച്ചതിനെച്ചൊല്ലി വിവാദമുണ്ടാകുമെന്ന് ഉറപ്പാണ്. എനിക്ക് അവാര്‍ഡ് ലഭിയ്ക്കുമ്പോഴുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ നിലവാരം നോക്കിയേ താന്‍ പ്രതികരിയ്ക്കാറുള്ളൂവെന്നും പത്മനാഭന്‍ പറഞ്ഞു.
മാറാട് പ്രശ്നത്തില്‍ ആന്റണി സര്‍ക്കാരിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിലുള്ള ഉപകാരസ്മരണയാണോ ഈ അവാര്‍ഡിന് പിന്നില്‍ എന്ന ചോദ്യത്തിന് മുമ്പ് ഇടതുമുന്നണി തനിയ്ക്ക് മാനവീയം അവാര്‍ഡ് നല്കിയിരുന്ന കാര്യം പത്മനാഭന്‍ ഓര്‍മ്മിപ്പിച്ചു. എനിയ്ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ മാനവീയം അവാര്‍ഡ് പ്രഖ്യാപിയ്ക്കുമ്പോള്‍ അതുവരെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. - ടി. പത്മനാഭന്‍ പറഞ്ഞു.
എം.പി. വീരേന്ദ്രകുമാര്‍ നല്കിയ പത്മപ്രഭാപുരസ്കാരം വാങ്ങാന്‍ പത്മനാഭന് നാണമില്ലെന്ന് ഒരു എഴുത്തുകാരന്‍ ഈയിടെ ആനുകാലികത്തിലൊന്നില്‍ എഴുതിയിരുന്നു. പക്ഷെ പത്മപ്രഭാ പുരസ്കാരം തനിയ്ക്ക് ഇത് വരെ കിട്ടിയിട്ടില്ലെന്നും പത്മനാഭന്‍ പറഞ്ഞു.
എഴുത്തച്ഛന്റെ പേരിലുള്ള അവാര്‍ഡ് ലഭിയ്ക്കുന്നതില്‍ സന്തോഷമുണ്ട്. താന്‍ ആര്‍എസ്എസ് അനുഭാവിയോ ഹിന്ദുത്വ ദര്‍ശനത്തില്‍ വിശ്വസിയ്ക്കുന്നയാളോ അല്ല. എഴുത്തച്ഛന്റെ രാമായണവുമായി വളരെ കാലത്തെ ബന്ധം എനിയ്ക്കുണ്ട്. ഞാന്‍ ജീവിതത്തില്‍ ആദ്യം വായിച്ച പുസ്തകം രാമായണമാണ്. ഇപ്പോഴും യാത്രകളില്‍ രാമായണത്തിന്റെ ഒരു പ്രതി ഞാന്‍ കൊണ്ടുനടക്കാറുണ്ട്. - പത്മനാഭന്‍ പറഞ്ഞു.
ടി. പത്മനാഭന് എഴുത്തച്ഛന്‍ പുരസ്കാരം
|
|
|
|
|