[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> വിവാദം -> പൂര്‍ണവാര്‍ത്ത

ഹാരിപോട്ടര്‍ മലയാളത്തിലേക്ക്
നവമ്പര്‍ 07, 2003

ലോകപ്രശസ്തമായ ഹാരിപോട്ടര്‍ കഥകള്‍ മലയാളത്തിലേക്കെത്തുന്നു. ഹാരിപോട്ടര്‍ കൃതികളുടെ ഇന്ത്യയിലെ പ്രസാധകരായ മഞ്ജുള്‍ പബ്ലിഷേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വികാസ് രഖേജ അറിയിച്ചതാണ് ഇക്കാര്യം.

2004 ഫിബ്രവരിയോടെയാണ് മലയാളം ഹാരിപോട്ടര്‍ പുറത്തിറങ്ങുക. മലയാളം കൂടാതെ ഗുജറാത്തി, മറാത്തി ഭാഷകളിലും ഹാരിപോട്ടര്‍ കഥകള്‍ ഇറങ്ങുന്നുണ്ട്.

J. K. Rowling ഹാരിപോട്ടര്‍ കഥകളിലെ ഹാരിപോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്സ് സ്റോണ്‍ എന്ന കഥ ഹിന്ദിയില്‍ ഇറങ്ങുകയാണ്. നവമ്പര്‍ 14ന് ശിശുദിനത്തോടനുബന്ധിച്ചാണ് ഈ പുസ്തകത്തിന്റെ പ്രകാശനം. ഏറെ തവണ പരിശോധിച്ചതിന് ശേഷമാണ് ഹിന്ദി പതിപ്പ് പുറത്തിറക്കുന്നതെന്നും വികാസ് രഖേജ പറഞ്ഞു.

Harry Potter Book Cover ജെ.കെ. റൗളിംഗ് രചിച്ച ഹാരിപോട്ടര്‍ക്ക് ലോകമെങ്ങും ആരാധകരുണ്ട്. 11കാരനായ കുട്ടിയുടെ പ്രവചനശക്തിയും ദുഷ്ടകഥാപാത്രങ്ങള്‍ക്കെതിരായ പോരാട്ടവുമാണ് ഹാരിപോട്ടര്‍ കൃതികളുടെ വിഷയം. ഇതുവരെ അഞ്ച് ഹാരിപോട്ടര്‍ കൃതികളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹാരിപോട്ടര്‍ ആന്റ് സോര്‍സറേഴ്സ് സ്റോണ്‍, ഹാരിപോട്ടര്‍ ആന്റ് ചേംബര്‍ ഓഫ് സീക്രട്ട്സ്, ഹാരിപോട്ടര്‍ ആന്റ് പ്രിസണര്‍ ഓഫ് അസ്കബാന്‍, ഹാരിപോട്ടര്‍ ആന്റ് ദി ഗോബ്ലറ്റ് ഓഫ് ഫയര്‍, ഹാരിപോട്ടര്‍ ആന്റ് ദി ഓര്‍ഡര്‍ ഓഫ് ദി ഫീനിക്സ് എന്നിവയാണിവ.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India