[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> വിവാദം -> പൂര്‍ണവാര്‍ത്ത

തസ്ലിമയ്ക്കെതിരെ അപകീര്‍ത്തിക്കേസ്
നവമ്പര്‍ 10, 2003

ധാക്ക: ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമാ നസ്റീനെതിരെ 82.56 കോടി രൂപയുടെ അപകീര്‍ത്തിക്കേസ്.Syed Shamsul Huq ബംഗ്ലാദേശിലെ തന്നെ ഒരു എഴുത്തുകാരനാണ് തസ്ലിമയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.

ധാക്ക കോടതിയിലാണ് തസ്ലിമയുടെ മുന്‍ സുഹൃത്തുകൂടിയായ എഴുത്തുകാരന്‍ സയ്യിദ് ഷംസുല്‍ ഹഖ് അപകീര്‍ത്തിക്കേസ് നല്കിയിരിക്കുന്നത്. കാ എന്ന പേരില്‍ തസ്ലിമ എഴുതിയിരിക്കുന്ന തന്റെ ആത്മകഥയുടെ മൂന്നാം ഭാഗത്തില്‍ സയ്യിദ് ഷംസുല്‍ ഹഖിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശമുണ്ടെന്ന് പരാതിയില്‍ പറയുന്നു. തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന രീതിയിലാണ് തസ്ലിമ നസ്റീന്‍ കാര്യങ്ങള്‍ എഴുതിയിരിക്കുന്നതെന്ന് സയ്യിന്‍ ഷംസുല്‍ ഹഖ് പറയുന്നു.

42 കാരിയായ തസ്ലിമ നസ്റീന്‍ 1994ല്‍ ഇസ്ലാമിക മതമൗലികവാദികളുടെ എതിര്‍പ്പിനെതുടര്‍ന്ന് യുഎസില്‍ അഭയം തേടുകയായിരുന്നു. ഡോക്ടര്‍കൂടിയായ തസ്ലിമ ഇപ്പോള്‍ ഫ്രാന്‍സിലാണെന്ന് പറയപ്പെടുന്നു.

ബംഗ്ലാദേശിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് സയ്യിദ് ഷംസുല്‍ ഹഖ്. അദ്ദേഹം ഇതിനകം 50 നോവലുകള്‍ എഴുതിയിട്ടുണ്ട്.

തസ്ലിമ: പച്ചയായി എഴുതുമ്പോള്‍...
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India