മലയാളം
->
കല, സംസ്കാരം
->
വിവാദം
->
പൂര്‍ണവാര്‍ത്ത
|
80 കഴിഞ്ഞാലെങ്കിലും ഗ്രൂപ്പ് മുക്തരാകണം: പത്മനാഭന്‍
നവമ്പര്‍ 15, 2003
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ 80 വയസ്സ് കഴിഞ്ഞാലെങ്കിലും ഗ്രൂപ്പില്‍ നിന്ന് മുക്തരാകണമെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍.
കഴിഞ്ഞ ദിവസം നെഹ്രു ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഓരോ ദിവസവും നടക്കുന്ന സംഭവങ്ങള്‍ ഹൃദയാലുവായ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. - അദ്ദേഹം പറഞ്ഞു.
നേതാക്കളെന്നു പറഞ്ഞു നാട് നശിപ്പിക്കുന്നവരെ കെട്ടിയിട്ട് നെഹ്രുവിന്റെ പുസ്തകങ്ങള്‍ വായിപ്പിക്കണം. നെഹ്രുവിന്റെ ഒരു പേജുള്ള ഒസ്യത്ത് പോലും വായിച്ചവര്‍ ഉണ്ടാകില്ല. 85 കഴിഞ്ഞ നേതാക്കളായാലും ചെറുപ്പക്കാരായാലും ഇതാണ് സ്ഥിതിയെന്നും പത്മനാഭന്‍ ചൂണ്ടിക്കാട്ടി.
എല്ലാ ഗ്രൂപ്പുകളിലുംപെട്ട നേതാക്കള്‍ നെഹ്രുവിന്റെ ഏതാനും പുസ്തകങ്ങള്‍ വായിക്കട്ടെ. അദ്ദേഹത്തിന്റെ ആത്മകഥ വായിച്ച എത്ര നേതാക്കന്‍മാരുണ്ട്. ഇന്നെല്ലാവരും ഗ്രൂപ്പുകാരാണ്. എങ്കിലും ഗാന്ധിജിയുടെ ജന്മദിനത്തില്‍ എല്ലാവരും ഒരുമിച്ചിരുന്ന് പാട്ടുപാടുന്നത് കാണാം. - അദ്ദേഹം പറഞ്ഞു.
മതങ്ങള്‍ക്കതീതരായ ധീരര്‍ ഇന്നുണ്ടോ? നെഹ്രു അങ്ങിനെയായിരുന്നു. കോണ്‍ഗ്രസിന് സാര്‍വÿലൗകിക കാഴ്ചപ്പാട് ഉണ്ടാക്കിക്കൊടുത്തത് അദ്ദേഹമാണെന്നും പത്മനാഭന്‍ പറഞ്ഞു.
|
|
|
|
|