ഗിരീഷ് പുത്തഞ്ചേരിയുടെ തനിച്ചല്ല
നവമ്പര്‍ 16, 2003
ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ഒരിടവേള കവിതയിലേക്ക് മടങ്ങിവരുന്നു. അദ്ദേഹത്തിന്റെ തനിച്ചല്ല എന്ന കവിതാസമാഹാരം നവമ്പര്‍ 16 ഞായറാഴ്ച കോഴിക്കോട് പ്രകാശനം നടത്തി.
ചടങ്ങ് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സാധാരണ പദങ്ങളെ കൂട്ടിയിണക്കി അപൂര്‍വÿമായ അനുഭവം സമ്മാനിയ്ക്കുന്ന ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരിയെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. കവിത ഉള്ളിലുള്ളതുകൊണ്ടാണ് ഗിരീഷ് പുത്തഞ്ചേരി മികച്ച ഗാനരചയിതാവാകുന്നതെന്നും എംടി പറഞ്ഞു.
ആലങ്കോട് ലീലാകൃഷ്ണന്‍ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. അക്ബര്‍ കക്കട്ടില്‍, സി.വി. ബാലകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
|