മോഹന്‍ലാല്‍ ആത്മകഥയെഴുതുന്നു
നവമ്പര്‍ 28, 2003
കൊച്ചി: സിനിമാ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ മോഹന്‍ലാല്‍ ആത്മകഥയെഴുതാന്‍ ഒരുങ്ങുന്നു.
നാല് മാസത്തിനുള്ളില്‍ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് നവംബര്‍ 28 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ അറിയിച്ചു. 'മാതൃഭൂമി'യായിരിക്കും ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
തനിക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ താത്പര്യമുള്ള കാര്യങ്ങളാണ് ആത്മകഥയില്‍ എഴുതുകയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. എഴുത്ത് തനിക്ക് അന്യമല്ലെന്നും എഴുത്ത് ഒരു ശീലമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അനുമതിയില്ലാതെ ഒട്ടേറെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതോടെ ഈ പ്രവണത അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
'മാതൃഭൂമി' പ്രസിദ്ധീകരണ വിഭാഗം മാനേജര്‍ ഒ. കെ. ജോണിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
|