ബാലാമണിഅമ്മ അവാര്‍ഡ് സുഗതകുമാരിക്ക്
ഡിസംബര്‍ 01, 2004
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവസമിതിയോര്‍പ്പെടുത്തിയ പ്രഥമബാലാമണിഅമ്മ അവാര്‍ഡിന് സുഗതകുമാരിയെ തെരഞ്ഞെടുത്തു. മലയാളസാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ക്കാണ് അവാര്‍ഡ്.
പ്രൊഫ. എം. അച്യുതന്‍, ഡോ.കെ.ജി ശങ്കരപിള്ള, എം. നാരായണകുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് സുഗതകുമാരിയെ തെരഞ്ഞെടുത്തത്.
മികച്ച പ്രാസാധകര്‍ക്കുള്ള അവാര്‍ഡ് നാട്ടറിവുകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് ഡി.സി ബുക്ക്സിനു ലഭിച്ചു.
അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്‍പതിനു നടക്കുന്ന ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോട് സ്വര്‍ണതൂലികയും പതക്കവുമടങ്ങുന്ന അവാര്‍ഡു സമ്മാനിക്കും.
|