കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് സാറാ ജോസഫിന്
നവമ്പര്‍ 24, 2003
ദില്ലി: ഈ വര്‍ഷത്തെ മലയാളത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സാറാ ജോസഫിന്. 'അലാഹയുടെ പെണ്‍മക്കള്‍' എന്ന നോവലാണ് സാറാ ജോസഫിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
സാഹിത്യ അക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദനാണ് വിവിധ ഭാഷകളിലേക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
നോവലിസ്റുകളില്‍ കമലേശ്വര്‍ (കിത്നേ പാകിസ്ഥാന്‍- ഹിന്ദി), പ്രഫുല്ലറായ് (ക്രാന്തികല്‍- ബംഗാളി), ബിന്ദു ഭട് (അഖേപതാര്‍-ഗുജറാത്തി), ടി. വി. സാരദേശ്മുഖ് (ദംഗോറ- ഏക നാഗരിക-മറാത്തി) എന്നിവര്‍ക്കാണ് അവാര്‍ഡ്. ഗാനരചയിതാവായ വൈരമുത്തുവിനാണ് തമിഴ് സാഹിത്യത്തിനുള്ള അവാര്‍ഡ്. കള്ളികാട്ടു ഇതിഹാസം എന്ന കൃതിയ്ക്ക്.
ബിരേശ്വര്‍ ബറുവ (അസമീസ്), അശ്വിനി മഗോത്ര (ദോഗ്രി), സന്തോഷ് മായാമോഹന്‍ (രാജസ്ഥാനി), ഭാസ്കരാചാര്യ ത്രിപാഠി (സംസ്കൃതം), ഉത്പല സത്യനാരായണാചാര്യ (തെലുങ്ക്) എന്നിവരാണ് അവാര്‍ഡ് നേടിയ കവികള്‍.
|