സാറാ ജോസഫ് രചനയുടെ ധ്യാനത്തില്‍
നവമ്പര്‍ 26, 2003
കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന്റെ മൂന്നാംഭാഗമെഴുതാന്‍ തയ്യാറെടുക്കുകയാണ് നോവലിസ്റ്സാറാ ജോസഫ്. ഈ നോവലിന്റെ രണ്ടാം ഭാഗമായി മാറ്റാത്തി എന്ന നോവല്‍ ഇറങ്ങിയിരുന്നു.
ഗോസായിക്കുന്നിന്റെയും തൃശൂരിന്റെയും കഥയിലൂടെ, ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിലൂടെ പുതിയൊരു ലോകവും കാഴ്ചയും സമ്മാനിയ്ക്കുകയായിരുന്നു സാറാ ജോസഫ്. തനി നാടന്‍ തൃശൂരുഭാഷയായിരുന്നു ആലായുടെ പെണ്‍മക്കള്‍ എന്ന നോവലിന്റെ കരുത്ത്.
മതവും ലൈംഗികതയും കൂടിച്ചേരുന്ന അനുഭവത്തിന്റേതാണ് ഇപ്പോള്‍ മനസ്സിലുള്ള ഇനിയും പേരിടാത്ത നോവലിന്റെ ഇതിവൃത്തം. ഇതിന്റെ രചന ഇനിയും തുടങ്ങിയിട്ടില്ല.
തൃശൂര്‍ ജില്ലയിലെ കുരിയച്ചിറയില്‍ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റേയും മകളായി ജനിച്ച സാറാജോസഫ് ലക്ചററായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. രണ്ട് വര്‍ഷം മുമ്പാണ് കുട്ടനെല്ലൂര്‍ ഗവ. കോളെജില്‍ നിന്ന് മലയാളവിഭാഗം മേധാവിയായി വിരമിച്ചു.
പാപത്തറ, നിലാവ് അറിയുന്നു, ഒടുവിലത്തെ സൂര്യകാന്തി എന്നിവയാണ് സാറാജോസഫിന്റെ കൃതികള്‍. ജോസഫ് ആണ് ഭര്‍ത്താവ്. ഗീത, വിനയന്‍, സംഗീത എന്നിവര്‍ മക്കളാണ്.
|