പത്മനാഭനെതിരെ പുനത്തില്‍ കേസ് നല്‍കി
നവമ്പര്‍ 30, 2003
കോഴിക്കോട്: കഥാകൃത്ത് ടി. പത്മനാഭനെതിരെ എഴുത്തുകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള മാനനഷ്ടത്തിന് ക്രിമിനല്‍ കേസ് നല്‍കി.
ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ജനവരി 16ന് കേസിന്മേല്‍ വാദം കേള്‍ക്കുന്നത് തുടങ്ങും. അന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള കോടതിയില്‍ മൊഴി നല്‍കും.
കൊല്ലത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന 'പച്ചമലയാളം' മാസികയുടെ ഉടമയും പത്രാധിപരുമായ എസ്. സജിയ്ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. 'പച്ചമലയാള'ത്തില്‍ പ്രസിദ്ധീകരിച്ച ടി. പത്മനാഭനുമായുള്ള അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പുനത്തില്‍ കേസ് നല്‍കിയത്.
വി. ആര്‍. സുധീഷ്, ടി. കെ. ശങ്കരനാരായണന്‍, ടി. കെ. ഇബ്രാഹിം, ആനന്ദന്‍, പ്രശാന്ത് ചിറക്കര, പദ്മകുമാര്‍, കൊല്ലം പൊലീസ് സ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരാണ് കേസിലെ സാക്ഷികള്‍.
എംടി, വിജയന്‍,മാധവന്‍ കുരിശില്‍...
പത്മനാഭന്‍ പറഞ്ഞത്...
ആരും ഒത്തുതീര്‍പ്പിന് വരേണ്ട: പുനത്തില്‍
പത്മനാഭനെതിരെ കേസുമായി പുനത്തില്‍
|