[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> വാര്‍ത്ത -> പൂര്‍ണവാര്‍ത്ത

അമൃതാ ടിവി ഗായകപ്രതിഭകളെ തേടുന്നു
മെയ് 6, 2006

തിരുവനന്തപുരം: സംഗീത ലോകത്തിലെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ അമൃത ടിവി 'ദി സിംഗിംഗ് സെന്‍സേഷന്‍ ഓഫ് കേരള' എന്ന പേരില്‍ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നു. 15നും 28നും ഇടയില്‍ പ്രായമുള്ള സംഗാതാഭിരിചിയുള്ളവര്‍ക്ക് അമൃതടിവി സൂപ്പര്‍സ്റാര്‍ ഷോയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റര്‍ ചെയ്യാം.

പരിപാടിയുടെ ആദ്യഘട്ടത്തില്‍ പേര് രജിസ്റര്‍ ചെയ്തവരെ മുഴുവനായും പങ്കെടുപ്പിക്കുന്ന പ്രാഥമിക ഘട്ട സ്ക്രീനിംഗ് ടെസ്റ് നടത്തും. തിരുവനന്തപുരത്ത് മെയ് 14നും കോഴിക്കോട്ട് മെയ് 17നും കൊച്ചിയില്‍ മെയ് 21നുമാണ് പ്രിലിമിനറി ടെസ്റ് നടക്കുക.

താല്പര്യമുള്ളവര്‍ 0471-1707033എന്ന നമ്പറില്‍ രാവിലെ 10നും വൈകീട്ട് ആറിനും മുമ്പായി ബന്ധപ്പെടണം. സംഗീത സംവിധായകരായ ദീപക് ദേവ്, അല്‍ഫോന്‍സ്, ബാലഭാസ്കര്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് ആദ്യ റൗണ്ടില്‍ നിന്ന് ഗായകരെ തിരഞ്ഞെടുക്കുക ഷോര്‍ട് ലിസ്റ് ചെയ്യപ്പെടുന്നവര്‍ക്ക് അമൃത ടിവി സൂപ്പര്‍സ്റാര്‍ ഷോയില്‍ രണ്ടാംഘട്ട മത്സരം ഉണ്ടാകും.

വിജിയികള്‍ക്ക് സമ്മാനങ്ങളും തിരഞ്ഞെടുത്ത സംവിധായകരുടെ സംഗീതസംവിധാനത്തില്‍ പാടാനുള്ള കരാറും നല്‍കും. കാഴ്ചക്കാര്‍ക്ക് പരിപാടിയെക്കുറിച്ച് അഭിപ്രായം എസ് എം എസ് ചെയ്യാാ. പരിപാടിയില്‍ സംഗീതരംഗത്തെയും സിനിമാരംഗത്തെയും പ്രമുഖര്‍ പങ്കെടുക്കും.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank

Recommended Links