[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> വാര്‍ത്ത -> പൂര്‍ണവാര്‍ത്ത

അടൂരിന് ക്രിസ്റല്‍ പിരമിഡ് അവാര്‍ഡ്
ജൂണ്‍ 16, 2006

ലണ്ടന്‍: ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്തേഷ്യന്‍ സനിമാ ഫൗണ്ടേഷന്റെ(എസ് എ സിഎഫ്) ക്രിസ്റല്‍ പിരമിഡ് അവാര്‍ഡിന് അര്‍ഹനായി.

ചലചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് ഫൗണ്ടേഷന്‍ ബഹുമതിയ്ക്കായി അടൂരിനെതിരഞ്ഞെടുത്തത്. വ്യാഴാഴ്ച രാത്രി ലണ്ടനിലെ നെഹ്റു സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ കമലേഷ് ശര്‍മയില്‍ നിന്നും അടൂര്‍ ബഹുമതി ഏറ്റുവാങ്ങി. അടൂര്‍ ഗോപാലവകൃഷ്ണന്‍ ചലചിത്രലോകത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് ബഹുമതി.

സ്വയംവരം മുതല്‍ നിഴല്‍ക്കുത്തുവരെയുള്ള അടൂരിന്റെ ചിത്രങ്ങള്‍ ഇന്ത്യ സ്വതന്ത്രമാവുന്നതിനുമുമ്പും സ്വാതന്ത്യ്രം നല്‍കിയതിനുശേഷവുമുള്ള കേരള സമൂഹത്തിന്റെ പരിണാമത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സാമൂഹിക പുരോഗതിയെയും നാഗരിക, ഗ്രാമീണവുമായ കേരളത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ഉയിര്‍പ്പിനെയും തകര്‍ച്ചയെയും അദ്ദേഹം തന്റെ സിനിമകളില്‍ ചിത്രീകരിക്കുന്നു. എന്നാല്‍ മറ്റൊരു വീക്ഷണകോണിലൂടെ കാണുകയാണെങ്കില്‍ അടൂരിന്റെ ചിത്രങ്ങളിലെല്ലാം ലോകത്തിലാകെയുള്ള മനുഷ്യരുടെ പൊതുസ്വഭാവങ്ങള്‍ സൂക്ഷ്മമായി പ്രതിഫലിപ്പിച്ചിരിക്കുന്നത് കാണാം. ഈ പ്രത്യേകതകള്‍ തന്നെയാണ് സത്യജിത് റേയ്ക്കു ശേഷം ലോകശ്രദ്ധ നേടുന്ന ഇന്ത്യന്‍ സംവിധായകായി അടൂരിനെ മാറ്റിയത്- ബഹുമതിക്കൊപ്പം നല്‍കുന്ന പ്രശസ്തി പത്രത്തില്‍ അടൂര്‍ സിനിമകളെ ഇങ്ങനെ വിലയിരുത്തിയിരിക്കുന്നു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India