സഞ്ജയന്‍ പുരസ്കാരം സുഗതകുമാരിയ്ക്ക്
ജൂണ്‍ 30, 2006
കണ്ണൂര്‍: മലയാള ഭാഷാ പാഠശാലയുടെ 2006ലെ സഞ്ജയന്‍ പുരസ്കാരത്തിന് സുഗതകുമാരി അര്‍ഹയായി.
ഒ.എന്‍.വി കുറുപ്പിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒ.ന്‍.വിക്കുപുറമെ ചെമ്മനം ചാക്കോ, മേലത്തു ചന്ദ്രശേഖരന്‍ എന്നിവരും അവാര്‍ഡ് നിര്‍ണയ കമ്മറ്റിയിലുണ്ടായിരുന്നു.
10,001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ് .സെപ്റ്റംബറില്‍ മലയാള ഭാഷാ പാഠശാലയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ഒ.എന്‍.വി അവാര്‍ഡ് ദാനം നടത്തുമെന്ന് ഡയറക്ടര്‍ ടി.പി ഭാസ്കരപ്പൊതുവാള്‍ അറിയിച്ചു.
|