[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> വാര്‍ത്ത -> പൂര്‍ണവാര്‍ത്ത

കൂറ്റ്സിയ്ക്ക് സാഹിത്യനൊബേല്‍
ഒക്ടോബര്‍ 03, 2003

സ്റോക്ക്ഹോം: രണ്ടു തവണ ബുക്കര്‍ സമ്മാനം നേടി ചരിത്രം സൃഷ്ടിച്ച ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരന്‍ ജെ.എം. കൂറ്റ്സിയ്ക്ക് 2003ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം.

സിറിയന്‍ കവി അഡോണിസ്, അമേരിക്കന്‍ സാഹിത്യകാരന്‍ ഫിലിപ്പ് റോത്ത്, പെറുവിലെ മറിയോ വെര്‍ഗസ് ലോസ എന്നിവരെ പിന്തള്ളിയാണ് കൂറ്റ്സി നൊബേല്‍ സമ്മാനം നേടിയത്. കഴിഞ്ഞ വര്‍ഷം ഹംഗറിയിലെ ഇയ്റി കെര്‍ത്തസിനായിരുന്നു നൊബേല്‍.

J.M. Coetzee എട്ടരക്കോടി രൂപയാണ് സമ്മാനത്തുക. ദക്ഷിണ ആഫ്രിക്കയിലെ കേപ്ടൗണില്‍ ജനിച്ച വെള്ളക്കാരനായ കൂറ്റ്സി തന്റെ ജീവിതാന്തരീക്ഷങ്ങളാണ് രചനകളില്‍ പകര്‍ത്തുന്നത്. വര്‍ണ്ണവിവേചനത്തിന്റെ ക്രൂരതകളിലൂടെ കടന്നുപോകുന്ന ദക്ഷിണാഫ്രിക്കയിലെ ജനതയുടെ ജീവിതദൃശ്യങ്ങള്‍ ഹൃദയഹാരിയായ രചനാശൈലിയില്‍ പകര്‍ത്തുന്നു എന്നതാണ് കൂറ്റ്സിയുടെ പ്രത്യേകത.

രചനാവൈദഗ്ധ്യം, അര്‍ത്ഥഗര്‍ഭമായ സംഭാഷണം, അപഗ്രഥന ചാതുരി എന്നിവയാണ് കൂറ്റ്സിയുടെ രചനകളെ ശ്രേഷ്ഠമാക്കുന്നതെന്ന് നൊബേല്‍ സമിതി വിലയിരുത്തുന്നു. ഇദ്ദേഹത്തിന്റെ ദ ലൈഫ് ആന്റ് ടൈംസ് ഓഫ് മൈക്കല്‍-കെ, ഡിസ്ഗ്രേയ്സ് എന്നീ ഗ്രന്ഥങ്ങള്‍ക്കാണ് ബുക്കര്‍സമ്മാനം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ആസ്ത്രേലിയയിലേക്ക് കുടിയേറിയ കൂറ്റ്സി ഇപ്പോള്‍ അഡലൈഡ് സര്‍വÿകലാശാലയില്‍ ഗവേഷണം നടത്തുന്നു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India