മലയാളം
»
കല, സംസ്കാരം
»
വാര്‍ത്ത
»
പൂര്‍ണവാര്‍ത്ത
കിരണ്‍ ദേശായിക്ക് ബുക്കര്‍ സമ്മാനം
ബുധന്‍, ഒക്ടോബര്‍ 11, 2006

ലണ്ടന്‍: ഇന്ത്യന്‍ എഴുത്തുകാരി കിരണ്‍ ദേശായിക്ക് ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം. കിരണ്‍ ദേശായിയുടെ 'ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ്' എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്.
ബുക്കര്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് കിരണ്‍ ദേശായി. അരുന്ധതിറോയിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ എഴുത്തുകാരി ബുക്കര്‍ പ്രൈസ് നേടുന്നത്. 50,000 പൗണ്ടാണ് സമ്മാനത്തുക.
സായി എന്ന പതിനാലുകാരിയായ അനാഥ പെണ്‍കുട്ടി കേന്ദ്രകഥാപാത്രമായി വരുന്ന 'ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ്' സാധാരണക്കാരുടെ കഥയാണ് വരച്ചുകാട്ടുന്നത്. ബഹുസാംസ്കാരികത, മൗലികവാദം, തീവ്രവാദം ഇവയെല്ലാം നോവലില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
എണ്‍പതുകളില്‍ ബുക്കര്‍ പ്രൈസിന് മൂന്ന് തവണ പരിഗണിക്കപ്പെട്ട പ്രശസ്ത എഴുത്തുകാരി അനിതാ ദേശായിയുടെ മകളാണ് കിരണ്‍. 1998ല്‍ പ്രസിദ്ധീകരിച്ച 'ഹുല്ല ബലൂ ഇന്‍ ഗ്വാവ ഓര്‍ച്ച്യാര്‍ഡ്' ആണ് ആദ്യ നോവല്‍. 'ദി ഇന്‍ഹെറിറ്റന്‍സ് ഒഫ് ലോസ്' രണ്ടാമത്തെ നോവലാണ്.
ബ്രിട്ടനിലും അയര്‍ലാന്റിലും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന മികച്ച സാഹിത്യകൃതിക്കാണ് ബുക്കര്‍ പ്രൈസ് നല്‍കുന്നത്.
|
 |
|