[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം » കല, സംസ്കാരം » വാര്‍ത്ത » പൂര്‍ണവാര്‍ത്ത

എം.മുകുന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍
ശനി, ഒക്ടോബര്‍ 21, 2006  RSS

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ സാരഥികളെ നിശ്ചയിച്ചു.

കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി എം. മുകുന്ദനെയും ചലച്ചിത്ര അക്കാദമി ചെയന്‍മാനായി കെ. ആര്‍ മോഹനനെയും നിയമിച്ചു. ഒപ്പംതന്നെ കലാമണ്ഡലം ചെയന്‍മാനായി ഒ.എന്‍.വി കുറുപ്പിനെയും സംഗീത നാടക അക്കാദമി ചെയര്‍മാനായി നടന്‍ മുരളിയെയും നിയമിച്ചിട്ടുണ്ട്. സി.എന്‍ കരുണാകരനാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍.

ലളിതകലാ അക്കാദമി ചെയര്‍മാന്‍ പി.കെ കാളനെ ഫോക്ലോര്‍ അക്കാദമി ചെയര്‍മാനായും ടി. രാധാമണിയെ വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാനായും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബുക്മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയായി എം.ഗോഗുലേന്ദ്രനെയാണ് നിയോഗിച്ചിരിക്കുന്നത്.


സ്ഥാപനങ്ങളും പുതിയ ഭാരവാഹികളും

കേരള സാഹിത്യ അക്കാദമി: എം. മുകുന്ദന്‍ (ചെയര്‍മാന്‍)സി.വി ശ്രീരാമന്‍ (വൈസ് ചെയര്‍മാന്‍), ഐ.വി ദാസ് (സെക്രട്ടറി).

ചലച്ചത്ര അക്കാദമി: കെ.ആര്‍ മോഹനന്‍ (ചെയര്‍മാന്‍), വി.കെ ജോസഫ് (വൈസ് ചെയര്‍മാന്‍), ഡോ. കെ.എസ് ശ്രീകുമാര്‍ (സെക്രട്ടറി)

സംഗീതനാടക അക്കാദമി: മുരളി (ചെയര്‍മാന്‍), നിലമ്പൂര്‍ ആയിഷ(വൈസ് ചെയര്‍മാന്‍ ), പ്രൊഫസര്‍ പി.ഗംഗാധരന്‍ (സെക്രട്ടറി).

വൈലോപ്പിള്ളി സംസ്കൃതി ഭവന്‍: ടി രാധാമണി (വൈസ് ചെയര്‍പേഴ്സണ്‍).

കേരള ലളിതകലാ അക്കാദമി: സി.എന്‍ കരുണാകരന്‍ (ചെയര്‍മാന്‍ ), സാവിത്രി രാജീവന്‍(വൈസ് ചെയര്‍പേഴ്സണ്‍), സത്യപാല്‍ (സെക്രട്ടറി)

ഫോക്ലോര്‍ അക്കാദമി: പി.കെ കാളന്‍ (ചെയര്‍മാന്‍), വി.എം കുട്ടി (സെക്രട്ടറി) എ.കെ നമ്പ്യാര്‍ (വൈസ് ചെയര്‍മാന്‍ ).

കേരള കലാമണ്ഡലം: ഒ.എന്‍.വി കുറുപ്പ് (ചെയര്‍മാന്‍), എ.എസ്.എന്‍ നമ്പീശന്‍ (വൈസ് ചെയര്‍മാന്‍), ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ് (സെക്രട്ടറി).

Mail this to a friend Post your feedback Print this page





clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
clear
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India