ആരും ഒത്തുതീര്‍പ്പിന് വരേണ്ട: പുനത്തില്‍
ഡിസംബര്‍ 12, 2003
കോഴിക്കോട്: കഥാകൃത്ത് ടി. പത്മനാഭനെതിരെ വക്കീല്‍ നോട്ടീസയച്ച കേസില്‍ ആരും ഒത്തുതീര്‍പ്പിന് വരേണ്ടെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള.
വിവാദത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഒരിയ്ക്കലും പാടില്ലാത്തതാണ് സംഭവിച്ചത്. എല്ലാം ഞാന്‍ വക്കീലിനെ ഏല്പിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പിനൊന്നും ഞാനില്ല.- കുഞ്ഞബ്ദുള്ള പറഞ്ഞു.
കഥാകൃത്ത് വി.ആര്‍. സുധീഷാണ് കേസില്‍ ഒന്നാം സാക്ഷി. മലയാളത്തിലെ സാഹിത്യകാരന്മാരെ അപമാനിയ്ക്കുന്ന പ്രവണത വര്‍ഷങ്ങളായി പത്മനാഭന്‍ തുടരുകയാണെന്ന് സുധീഷ് പറഞ്ഞു.
പച്ചമലയാളം എന്ന മാസികയില്‍ നല്കിയ അഭിമുഖത്തില്‍ എം.ടി. വാസുദേവന്‍ നായര്‍, എന്‍.എസ്. മാധവന്‍, എം. കൃഷ്ണന്‍നായര്‍ എന്നിവരെയും അപമാനിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ കോടതിയില്‍ പോകുന്നത്.- സുധീഷ് പറഞ്ഞു.
പത്മനാഭനെതിരെ കേസുമായി പുനത്തില്‍
|