[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം » കല, സംസ്കാരം » വാര്‍ത്ത » പൂര്‍ണവാര്‍ത്ത

സല്‍മാന്‍ റുഷ്‌ദിയ്‌ക്ക്‌ ബ്രിട്ടീഷ്‌ രാജ്ഞി പ്രഭു പദവി നല്‍കി
ശനി, ജൂണ്‍ 16 , 2007  RSS

Salman-rushdie ലണ്ടന്‍: ഇന്ത്യന്‍ വംശജനായ സാഹിത്യകാരനും ബുക്കര്‍ സമ്മാനജേതാവുമായി സല്‍മാന്‍ റുഷ്‌ദിയെ ബ്രിട്ടീഷ്‌ രാജ്ഞി പ്രഭു പദവി നല്‍കി ആദരിച്ചു.

മഹത്തായ ഈ പദവി സ്വീകരിയ്‌ക്കുമ്പോള്‍ കൂടുതല്‍ താന്‍ കൂടുതല്‍ ആവേശ ഭരിതനും വിനീതനുമാകുകയാണെന്ന്‌ സല്‍മാന്‍ റുഷ്‌ദി പറഞ്ഞു. അറുപതാം പിറന്നാള്‍ ആഘോഷിയ്‌ക്കുന്ന വേളയിലാണ്‌ റുഷ്‌ദിയ്‌ക്ക്‌ ഈ പദവി ലഭിയ്‌ക്കുന്നത്‌. ജൂണ്‍ 19നാണ്‌ റുഷ്‌ദിയുടെ അറുപതാം ജന്മദിനം

1947 ല്‍ മുംബൈയിലെ മുംസ്ലിം കുടുംബത്തില്‍ ജനിച്ച റുഷ്‌ദിയുടെ പ നം ഇംഗ്ലണ്ടിലായിരുന്നു. ലണ്ടനില്‍ പരസ്യരംഗത്ത്‌ പ്രവര്‍ത്തിയ്‌ക്കുന്നതിനിടെയാണ്‌ റുഷ്‌ദി മുഴുവന്‍ സമയവും എഴുത്തിലേയ്‌ക്കും സാഹിത്യ പ്രവര്‍ത്തനങ്ങളിലേയ്‌ക്കും കടന്നു വന്നത്‌.

Salman-rushdie-and-Padma-Lakshmi 1975ലാണ്‌ റുഷ്‌ദിയുടെ ആദ്യനോവലായ ഗ്രിമസ്‌ പ്രസിദ്ധീകിരച്ചത്‌. എന്നാല്‍ ഇത്‌ കൂടുതല്‍ ശ്രദ്ധിയ്‌ക്കപ്പെടുകയുണ്ടായില്ല. എന്നാല്‍ രണ്ടാമത്തെ സൃഷ്ടിയായ മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രന്‍ സഹൃദയലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

ഈ നോവലോടെയാണ്‌ സല്‍മാന്‍ റുഷ്‌ദിയെന്ന സാഹിത്യകാരനെ ലോകമറിഞ്ഞുതുടങ്ങിയത്‌. 1981 ലെ ബുക്കര്‍ സമ്മാനവും മിഡ്‌നൈറ്റ്‌ ചില്‍ഡ്രന്‍ സ്വന്തമാക്കി. സാത്താന്റെ വചനന്റെ(സെയ്‌റ്റാനിക്‌ വേര്‍സസ്‌) എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്‌ റുഷ്‌ദിയ്‌ക്കെതിരെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഫത്വ പ്രഖ്യാപിച്ചിരുന്നു. അഭിനേത്രിയായ പത്മാ ലക്ഷ്‌മിയാണ്‌ റുഷ്‌ദിയുടെ ഭാര്യ.

Mail this to a friend Post your feedback Print this page






 User Comments
[ Post Comments ]


clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
clear
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India