[an error occurred while processing this directive]
clear
മലയാളം-> കല, സംസ്കാരം -> പൂര്‍ണവാര്‍ത്ത

പ്രവാസികളുടെ സര്‍ഗ്ഗാത്മകതയെപ്പറ്റി ഒരു സംവാദം

തൃശൂര്‍: ജീവിക്കാന്‍വേണ്ടി മറുനാട്ടിലെത്തിപ്പെടുന്നവര്‍ക്ക് എന്തെല്ലാം അനുഭവങ്ങളുണ്ട്? ഉപജീവനത്തിന് ഒരു വഴി കണ്ടെത്തുന്നതിനുള്ള ബദ്ധപ്പാടുകള്‍,നഷ്ടപ്പെട്ട ജന്മനാടിനെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍,എത്തിപ്പെട്ട പുതിയ നാട് പകരുന്ന പുതിയ പുതിയ അനുഭവങ്ങള്‍... അതെ, പ്രവാസിയായി ജീവിക്കുന്ന ഒരു മലയാളിക്ക് അനുഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. പക്ഷെ അവരില്‍ എത്രപേര്‍ എഴുത്തുകാരായി മാറുന്നുണ്ട്?

MT Vasudevannair
എം.ടി
തൃശൂരില്‍ കേരളസാഹിത്യഅക്കാദമിയില്‍ സപ്തംബര്‍ 21 വ്യാഴാഴ്ച നടന്ന സാഹിത്യചര്‍ച്ചയുടെ പ്രധാനഅന്വേഷണം ഇതായിരുന്നു. 'പ്രവാസിയും ആവിഷ്കാരവും' എന്ന വിഷയത്തില്‍ നടന്ന ഈ ചര്‍ച്ച ഉദ്ഘാടനം ചെയ്തത് എം.ടി.വാസുദേവന്‍നായരായിരായിരുന്നു.

'സമൂഹത്തില്‍ പലരും പ്രവാസികളാണ്. പ്രവാസികളായി ജീവിക്കുന്ന പല സാഹിത്യകാരന്മാര്‍ക്കും പ്രവാസജീവിതത്തിന്‍െറ പശ്ചാത്തലത്തില്‍ രചനാവൈഭവം സാധിക്കുന്നില്ല.തിരിച്ചെത്താനാഗ്രഹിക്കുന്ന മനസ്സാണ് ഇവരിലെല്ലാവര്‍ക്കും'-എം.ടി പറഞ്ഞു.

ചടങ്ങില്‍ നോവലിസ്റ് കോവിലന്‍ അധ്യക്ഷനായിരുന്നു. ഡോ.തയ്യില്‍ രാധാകൃഷ്ണന്‍െറ 'പാടലീപുത്രം' എന്ന നോവല്‍ നോവലിസ്റ് സേതുവിന് ആദ്യപ്രതി നല്കി എം.ടി പ്രകാശനം ചെയ്തു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank

Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India