[an error occurred while processing this directive]
clear
മലയാളം -> ഈസ്റര്‍ -> ഈസ്റര്‍ ചടങ്ങുകള്‍

ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ കുര്‍ബാന

പാതിരാ കുര്‍ബാനയാണ് ഈസ്ററിന്റെ പ്രധാന ചടങ്ങ്. വിശ്വാസികളെല്ലാം തങ്ങള്‍ക്ക് വേണ്ടി രക്തം ചൊരിഞ്ഞ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ചു കൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളണം. വലിയ നോമ്പ് മുറിക്കുന്നത് ഈ കുര്‍ബാനയ്ക്ക് ശേഷമാണ്.

പാതിരാ കുര്‍ബാനയ്ക്ക് മുമ്പ് വിശ്വാസികള്‍ കത്തിച്ച മെഴുകുതിരികളുമായി പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടത്തും. പുനഃരുത്ഥാനത്തിന്റെ പ്രതീകമായാണ് ഈ ചടങ്ങ് നടത്തുന്നത്. പള്ളിയുടെ വാതിലുകള്‍ എല്ലാം അടച്ച ശേഷം 'മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു....' എന്ന പ്രാര്‍ത്ഥനയോടെ വൈദികന്‍ പള്ളിയുടെ പ്രധാന കവാടം കുരിശിനാല്‍ മുട്ടിത്തുറക്കുന്നതും ഈസ്ററിന്റെ ചടങ്ങുകളില്‍ പെടുന്നു.

പ്രാര്‍ത്ഥന കഴിഞ്ഞാല്‍ വീട്ടുകാര്‍ അപ്പവും വീഞ്ഞും പങ്കുവയ്ക്കുന്നു. ഈസ്ററിന് മുട്ട ഒരു പ്രധാന വിഭവമാണ്. പുനരുത്ഥാനത്തിന്റെയും ഉര്‍വÿരതയുടെയും പ്രതീകമായതിനാലാണ് മുട്ട ഈസ്ററിന് ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഈസ്ററിന് മുട്ടയില്‍ ചായം തേക്കുന്നതും ഒരു പ്രധാന ചടങ്ങാണ്.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India