[an error occurred while processing this directive]
clear
മലയാളം -> ഈസ്റര്‍ -> ഈസ്റര്‍

യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയ്ക്കാണ് ഈസ്റര്‍ ആഘോഷിക്കുന്നത്. ഗോഗുല്‍ത്താ മലയില്‍ വച്ച് കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് താന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് യേശു അരുള്‍ ചെയ്തു. ഉയിര്‍ത്തെഴുന്നേറ്റ ശേഷം 40 ദിവസം ക്രിസ്തു വിശ്വാസികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് വിശ്വാസം.

Resurrection in a Painter's eye ഉയിര്‍ത്തെഴുന്നേല്‍പ്പിനെ പറ്റി ബൈബിളില്‍ ഇങ്ങനെ പറയുന്നു:

ശാബത്തിനു ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതിരാവിലെ മഗ്ദലനക്കാരി മറിയവും മറ്റേ മറിയവും ശവകുടീരം സന്ദര്‍ശിക്കുവാന്‍ പോയി.

അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ഒരു ദൈവദൂതന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി കല്ലറയുടെ സമീപം കല്ല് ഉരുട്ടി മാറ്റി അതിന്‍ മേല്‍ ഇരുന്നിരുന്നു. അദ്ദേഹത്തിന്റെ രൂപം മിന്നല്‍പ്പിണരിന് സദൃശവും അദ്ദേഹത്തിന്റെ വസ്ത്രം ഹിമം പോലെ വെണ്മയുള്ളതും ആയിരുന്നു. കാവല്‍ക്കാര്‍ ദൂതനെ കണ്ട് ഭയപ്പെട്ട് വിറച്ച് മരിച്ചവരെപ്പോലെയായി.

ദൂതന്‍ സ്ത്രീകളോട് പറഞ്ഞു: ''ഭയപ്പെടേണ്ട ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നുവെന്ന് എനിക്കറിയാം. അദ്ദേഹം ഇവിടെയില്ല. താന്‍ പറഞ്ഞിരുന്നതു പോലെ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അദ്ദേഹം കിടന്നിരുന്ന സ്ഥലം വന്നു കാണുവിന്‍.

പിന്നെ വേഗം ചെന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്: ''അദ്ദേഹം മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; നിങ്ങള്‍ക്ക് മുമ്പെ ഗലീലിയിലേക്ക് പോവുകയും ചെയ്യുന്നു. അവിടെ നിങ്ങള്‍ അദ്ദേഹത്തെ കാണും എന്നറിയിക്കുവിന്‍. ഇതാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത് .''

സ്ത്രീകള്‍ ഭയപ്പെട്ടിരുന്നുവെങ്കിലും അത്യധികം സന്തോഷത്തോടെ ശിഷ്യരെ വിവരമറിയിക്കുവാന്‍ കല്ലറ വിട്ട് ഓടിപ്പോയി. പെട്ടെന്ന് യേശു അവരെ എതിരേറ്റ് 'നിങ്ങള്‍ക്കു വന്ദനം' എന്ന് പറഞ്ഞു. അവര്‍ അടുത്തു ചെന്ന് അദ്ദേഹത്തിന്റെ പാദങ്ങളില്‍ കെട്ടിപ്പിടിച്ച് അദ്ദേഹത്തെ നമസ്കരിച്ചു.

അപ്പോള്‍ യേശു അവരോട്: ''ഭയപ്പെടേണ്ട, പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്ക് പോകുവാന്‍ പറയുവിന്‍. അവിടെ അവര്‍ എന്നെ കാണും '' എന്ന് പറഞ്ഞു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India