മലയാളം
->
ഈസ്റര്‍
->
കുരുത്തോലപ്പെരുന്നാള്‍
|
സമാധാനത്തിന്റെ ഒലിവിന്‍ ചില്ലയുമായി ഓശാന ഞായര്‍
ഈസ്ററിന്റെ തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇത് ഓശാന ഞായര്‍ എന്നും അറിയപ്പെടുന്നു.
കുരിശ്ശിലപ്പേറ്റപ്പെടുന്നുതിന് മുമ്പ് യെരുശലേമിലെത്തിയ യേശുവിനെ വിശ്വാസികള്‍ ഈന്തപ്പനയോലകളും ഒലിവിന്‍ ചില്ലകളും കൈകളിലേന്തി ഓശാന പാടി സ്വീകരിച്ചിരുന്നു. അതിന്റെ സ്മരണയ്ക്കാണ് കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
കേരളത്തില്‍ കുരുത്തോലയേന്തിയുള്ള ഘോഷയാത്ര പെരുന്നാളിന്റെ പ്രധാന ചടങ്ങാണ്. അന്ന് പള്ളികളില്‍ പ്രത്യേക കുരുത്തോല കുര്‍ബാനകളുണ്ടാവും. മുന്‍ വര്‍ഷത്തെ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലകള്‍ സൂക്ഷിച്ചു വച്ച ശേഷം ഈസ്ററിനോട് അനുബന്ധിച്ചുള്ള വലിയ നോമ്പിന് തൊട്ടു മുമ്പുള്ള ബുധനാഴ്ച അവ കത്തിച്ച് അതിന്റെ ചാരം നെറ്റിയിലിടുന്നു. ഇത് വിഭൂതി ബുധനെന്നും കരിക്കുറിപ്പെരുന്നാളെന്നും അറിയപ്പെടുന്നു.
പെസഹാ വ്യാഴത്തിന് അപ്പമുണ്ടാക്കുമ്പോള്‍ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലയുപയോഗിച്ച് കുരിശിന്റെ രൂപമുണ്ടാക്കി അപ്പത്തിന് മുകളില്‍ വയ്ക്കുന്നു.
കേരളത്തിലെ വിവിധ സഭകളിലെ ക്രൈസ്തവര്‍ വ്യത്യസ്ത രീതികളിലാണ് കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
|
|
|
|
|