മലയാളം
->
ഈസ്റര്‍
->
പെസഹാ വ്യാഴം
|
എളിമയുടെ പ്രതീകമായ മഹത്വത്തിന്റെ രാജാവ്
യേശു ക്രിസ്തുവിന്റെ അവസാനത്തെ അത്താഴ ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് പെസഹാ വ്യാഴം ആചരിക്കുന്നത്. എളിമയുടെയും സ്നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും പ്രതീകമായി എത്തുന്ന പെസഹാ വ്യാഴം ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
കുരിശ്ശിലേറ്റപ്പെടുന്നതിന്റെ തലേ ദിവസം ശിഷ്യന്മാരുമൊത്ത് വിരുന്നിനെത്തിയ ക്രിസ്തു അവിടെ വച്ച് അവരുടെ കാലുകള്‍ കഴുകിത്തുടച്ചു. പിന്നെ അത്താഴത്തിനിരുന്നപ്പോള്‍ 'ഇക്കൂട്ടത്തില്‍ ഒരാള്‍ എന്നെ ഒറ്റിക്കൊടുത്തു'വെന്ന് പറഞ്ഞു. ഞാന്‍ അയാള്‍ക്ക് അപ്പം നല്‍കുന്നുവെന്നും പറഞ്ഞു കൊണ്ട് യൂദാസിന് വീഞ്ഞില്‍ മുക്കിയ അപ്പം നല്‍കി.
ഇത് അനുസ്മരിച്ചുകൊണ്ട് പെസഹാ വ്യാഴത്തിന് ഇടവകാംഗങ്ങളുടെയോ പട്ടക്കാരുടെയോ കാല്‍ കഴുകി ശുശ്രൂഷ നടത്തുന്നു. അവര്‍ക്ക് അപ്പവും വീഞ്ഞും നല്‍കുന്നു.
പെസഹയുടെ അന്ന് വൈകുന്നേരം പുളിപ്പില്ലാത്ത അപ്പമുണ്ടാക്കുന്നു. അപ്പത്തിന്റെ കൂടെ കുടിക്കാന്‍ തേങ്ങാപ്പാലില്‍ ജീരകവും ശര്‍ക്കരയും ചേര്‍ത്ത പാനീയവും തയ്യാറാക്കുന്നു. പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.
|
|
|
|
|