| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
ഏഷ്യാനെറ്റ് അവാര്‍ഡ്: മമ്മൂട്ടി മികച്ച നടന്‍
മാര്‍ച്ച് 18, 2005
'പെരുമഴക്കാല'ത്തിലെ അഭിനയത്തിന് മീരാ ജ-ാസ്മിന്‍ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി. പെരുമഴക്കാലം ഒരുക്കിയ കമല്‍ ആണ് മികച്ച സംവിധായകന്‍. മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ഇന്നസെന്റിനാണ്. ചിത്രം- വേഷം. ഇതേ സിനിമയിലെ അഭിനയത്തിലൂടെ സ്വഭാവ നടിക്കുള്ള പുരസ്കാരം ഗോപിക നേടി. ദിലീപിനും (കഥാവശേഷന്‍) കാവ്യാ മാധവനും (പെരുമഴക്കാലം) പ്രത്യേക ജ-ൂറി പരാമര്‍ശത്തിന് അര്‍ഹരായി.
മികച്ച പുതുമുഖ നായിക പത്മപ്രിയയാണ് (കാഴ്ച). കാഴ്ചയിലൂടെ അഴകപ്പന്‍ മികച്ച ഛായാഗ്രാഹകനും മാസ്റര്‍ യഷ് മികച്ച ബാലതാരത്തിനുമുള്ള അവാര്‍ഡ് നേടി. മികച്ച ചിത്രസംയോജകന്‍ രാജഗോപാലാണ് (പെരുമഴക്കാലം). ജനപ്രിയഗായകനുള്ള അവാര്‍ഡ് ജാസി ഗിഫ്റ്റ് നേടി.
മലയാള ചലച്ചിത്രവേദിയിലെ മൗലിക പ്രതിഭയായ ജഗതി ശ്രീകുമാറിനെ ചടങ്ങില്‍ ആദരിക്കും. തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡ് കലാകാരന്മാരും അണിനിരക്കുന്ന അവാര്‍ഡ് നിശയും ഇതോടൊപ്പമുണ്ടാകുമെന്ന് എഷ്യാനെറ്റ് മാനേജിംഗ് എഡിറ്റര്‍ കെ. പി. മോഹനന്‍ അറിയിച്ചു. പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെ കണ്ടെത്തിയവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഇക്കുറി എഴായിരത്തോളം പ്രേക്ഷകര്‍ പോളില്‍ പങ്കെടുത്തതായി എഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ പറഞ്ഞു. ശോഭനാ പരമേശ്വരന്‍ നായര്‍ ചെയര്‍മാനും മാങ്ങാട് രത്നാകരന്‍, ടി എന്‍ ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
|
||||||||||||||||||||||||||||||||||||
|