[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

തിക്കുറിശി അവാര്‍ഡ് പൃഥ്വിരാജിനും മീരാജാസ്മിനും
ജൂണ്‍ 11, 2005

ബന്ധപ്പെട്ട വാര്‍ത്തകള്‍
ചലച്ചിത്ര അവാര്‍ഡുകളുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍.
തിരുവനന്തപുരം: തിക്കുറിശി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് പൃഥ്വിരാജിനും (അകലെ) മികച്ച നടിക്കുള്ള അവാര്‍ഡ് മീരാജാസ്മിനും (പെരുമഴക്കാലം) ആണ്.

മലയാള സിനിമാ രംഗത്തിന് നല്‍കിയ സമഗ്രസംഭാവനകളുടെ പേരിലുള്ള ചലച്ചിത്ര കുലപത നടന്‍ മധുവിനാണ്. ജ-ഗതി ശ്രീകുമാറിന് 'സരസവചസ്പതി' അവാര്‍ഡ് ലഭിക്കും. കഥാവശേഷനാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്. മികച്ച സംവിധായകരായി ടി.വി ചന്ദ്രനേയും (കഥാവശേഷന്‍) കമലിനെയും (പെരുമഴക്കാലം) തിരഞ്ഞെടുത്തു.

മറ്റ് അവാര്‍ഡുകള്‍:
തിരക്കഥാകൃത്ത്: എസ്.എന്‍.സ്വാമി (ചിത്രം സേതുരാമയ്യര്‍)
സംഗീത സംവിധായകന്‍ : എം. ജയചന്ദ്രന്‍ (കല്ലായികടവത്തെ...)
ഗാനരചയിതാവ് : ഗിരീഷ് പുത്തഞ്ചേരി (കണ്ണുനട്ട് കാത്തിരുന്നിട്ടും...)
ഗായകന്‍ : എം.ജി. ശ്രീകുമാര്‍ (മറക്കുടയാല്‍...)
ഗായിക : ഗായത്രി (എന്തേ നീ കണ്ണാ...)
പ്രത്യേക പുരസ്കാരം -ഗീതു മോഹന്‍ദാസ് (ചിത്രം അകലെ).

തിരുവനന്തപുരം സെനറ്റ് ഹാളില്‍ സപ്തംംബര്‍ നാലിന് തിക്കുറിശ്ശി കലാഗ്രാമത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

സിനിമാ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം തിക്കുറിശ്ശി ഫൗണ്ടേഷന്റെ ടെലിവിഷന്‍-മാധ്യമ-നാടക അവാര്‍ഡുകളും വിതരണം ചെയ്യുന്നതാണ്. ഇതോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുകയും ചെയ്യും.

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India