clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  ചിത്രവാര്‍ത്ത Square   കിന്നാരം Square   ചിത്രം ചിത്രം Square   ബോളിവുഡ് Square   തമിഴ് തിരൈ Square   ഓണ്‍ലൈന്‍ സംഗീതം Square   അവലോകനം
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

ഓണത്തിന് വിഭവ വൈവിധ്യം
ആഗസ്ത് 17, 2006

Mammootty & Sreenivasan in Bhargavacharitham 3 am Khandam
'ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡ'ത്തില്‍ മമ്മൂട്ടി, ശ്രീനിവാസന്‍
വെള്ളിത്തിരയിലെ ഓണാഘോഷണിന് ഇത്തവണ കൊഴുപ്പേറും. ഓണത്തിന് സിനിമാ വിപണി ഒരുക്കുന്നത് വൈവിധ്യമേറിയ വിഭവങ്ങളാണ്. നാലോ അഞ്ചോ ചിത്രങ്ങള്‍ ഓണത്തിനെത്തുന്ന പതിവ് തെറ്റിച്ച് ഇത്തവണ ഏഴ്ചിത്രങ്ങളാണ് ഓണവിപണി കൊഴുപ്പിക്കാനെത്തുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നീ അഞ്ച് സൂപ്പര്‍താരങ്ങളും വ്യത്യസ്തമായ ചിത്രങ്ങളുമായി ഓണത്തിനെത്തുന്നു. ഇവരില്‍ സുരേഷ് ഗോപിക്കും ജയറാമിനും കഴിഞ്ഞ തവണ ഓണച്ചിത്രമുണ്ടായിരുന്നില്ല. കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും കലാഭവന്‍ മണിക്ക് ഓണച്ചിത്രവുണ്ട്. സൂപ്പര്‍താരചിത്രങ്ങളുമായുള്ള മത്സരം ഭയന്ന് ഉത്സവസീസണുകളില്‍ യുവതാരചിത്രങ്ങള്‍ മാറിനില്‍ക്കുന്ന പതിവ് ഈ ഓണത്തിനില്ല. പൃഥ്വിരാജ്, സുനില്‍, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഇത്തവണ ഓണത്തിന്റെ യുവതാര സാന്നിധ്യമാവും.

നീണ്ട ഇടവേളക്കു ശേഷം ജോമോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, മഹാസമുദ്രം, ഷാജി കൈലാസും ദിലീപും ആദ്യമായി ഒന്നിക്കുന്ന ദി ഡോണ്‍, ജയരാജ്-ജയറാം ടീമിന്റെ ആനച്ചന്തം, സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന ജന്മം, കലാഭവന്‍ മണി നായകനായ റെഡ് സല്യൂട്ട്, പൃഥ്വിരാജ്, സുനില്‍, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യാമാധവന്‍ എന്നീ യുവതാരങ്ങളെ അണിനിരത്തി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ക്ലാസ്മേറ്റ്സ് എന്നിവയാണ് ഇത്തവണത്തെ ഓണച്ചിത്രങ്ങള്‍.

ഓണത്തിന് ഒരു മാസം മുമ്പു തന്നെ റിലീസ് ചെയ്ത ആനച്ചന്തമാണ് ഈ ചിത്രങ്ങളില്‍ ഇതുവരെ പ്രദര്‍ശനത്തിനെത്തിയ ഏകചിത്രം. കഴിഞ്ഞ വര്‍ഷം ഓണച്ചിത്രമില്ലാത്തതിന്റെ കുറവ് ആനച്ചന്തത്തിലൂടെ ജയറാം നികത്തുകയാണ്.

Mohanlal & Laila in Mahasamudram
'മഹാസമുദ്ര'ത്തില്‍ മോഹന്‍ലാല്‍, ലൈല
മമ്മൂട്ടിയുടെ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം ആഗസ്ത് 25ന് തിയേറ്ററുകളിലെത്തും. ആഗസ്ത് 18ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരാഴ്ച കൂടി നീട്ടിവയ്ക്കുകയായിരുന്നു. നീണ്ട ഇടവേളക്കു ശേഷം ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന മമ്മൂട്ടി ചിത്രം എന്ന സവിശേഷതയോടെയാണ് ഭാര്‍ഗവചരിതമെത്തുന്നത്. മമ്മൂട്ടി അധോലോക നായകനായി പ്രത്യക്ഷപ്പെടുന്ന ഈ ആക്ഷന്‍ കോമഡി ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മോഹന്‍ലാലിന്റെ മഹാസമുദ്രം ആഗസ്ത് 25നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു ഗാനരംഗം കൂടി ഉള്‍പ്പെടുത്തേണ്ടതിനാല്‍ ചിത്രത്തിന്റെ റിലീസിംഗ് നീട്ടിവച്ചിരിക്കുകയാണ്. തിരുവോണ നാളിലോ ഉത്രാടദിനത്തിലോ ആയിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. മോഹന്‍ലാല്‍ ഒരു മത്സ്യത്തൊഴിലാളിയായി വേഷമിടുന്ന ഈ ചിത്രത്തിലെ നായിക ലൈലയാണ്.

കഴിഞ്ഞ വര്‍ഷം തിരുവോണത്തിന് ഒരു മാസം മുമ്പു തന്നെ ഓണച്ചിത്രം തിയേറ്ററിലെത്തിച്ച് സൂപ്പര്‍ഹിറ്റ് കൊയ്ത ദിലീപ് ഇത്തവണ തിരുവോണനാളിലാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുക. ഷാജി കൈലാസ് സംവിധാനം ചെയ്ത ദി ഡോണ്‍ എന്ന ചിത്രത്തില്‍ ദിലീപ് ആക്ഷന്‍ ഹീറോയായാണ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ദിലീപിന്റെ ഓണച്ചിത്രം ചാന്തുപൊട്ടിലെ നായിക ഗോപികയാണ് ഈ ചിത്രത്തിലും നായികയാവുന്നത്.

സുരേഷ് ഗോപി-ജോഷി ചിത്രം ജന്മം സപ്തംബര്‍ ആദ്യവാരത്തില്‍ തിയേറ്ററുകളിലെത്തും. ഒരു മാടമ്പിയായി സുരേഷ് ഗോപി വേഷമിടുന്ന ഈ ചിത്രത്തില്‍ ഗോപിക, സംവൃത, കാര്‍ത്തിക എന്നിവരാണ് നായികമാര്‍. തമിഴ് ഗ്ലാമര്‍ ഗേള്‍ സദയുടെ ഐറ്റം ഡാന്‍സ് ചിത്രത്തിന്റെ ഹൈലൈറ്റാണ്.

കഴിഞ്ഞ ഓണത്തിന് 'ലോക്നാഥന്‍ ഐഎഎസി'ലൂടെ ശരാശരി വിജയവുമായി സാന്നിധ്യമറിയിച്ച കലാഭവന്‍ മണി ഇത്തവണയെത്തുന്നത് 'റെഡ് സല്യൂട്ട്' എന്ന ചിത്രവുമായാണ്. മണി ചിത്രത്തിലെ പതിവ് ആക്ഷനും മെലോഡ്രാമയും ചേര്‍ത്തൊരുക്കിയ മറ്റൊരു മസാലയാണ് 'റെഡ് സല്യൂട്ട്'.

2003ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളോട് മത്സരിച്ച് 'സ്വപ്നക്കൂട്' നേടിയ വിജയത്തിന്റെ ഓര്‍മകളുമായാണ് ഇത്തവണ പൃഥ്വിരാജും ജയസൂര്യയുമെത്തുന്നത്. കൂട്ടിന് ഇന്ദ്രജിത്തും സുനിലുമുണ്ട്. ലാല്‍ ജോസ് ഒരുക്കിയ 'ക്ലാസ്മേറ്റ്സ്' സപ്തംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India